Gallery

Gallery

Friday, July 19, 2013

കൃഷിയാണ് താരം

കൃഷിയാണ് താരം




കൃഷിയിലെ താരമൂല്യം കൂടുകയാണ്. മമ്മൂട്ടിയും ജൈവകൃഷിയിലേക്കിറങ്ങിയതോടെ കേരളത്തില്‍ കൃഷിക്ക് വീണ്ടും ഉണര്‍വുണ്ടാകുമെന്നതില്‍ സംശയമില്ല. വിഷമില്ലാത്ത ഭക്ഷണത്തിനായി എല്ലാവരും ആഗ്രഹിക്കുന്നു എന്നതിനു തെളിവാണ് പുതിയ വിഐപികളുടെ സാന്നിധ്യം. എന്നാല്‍ മമ്മൂട്ടിക്കു മുന്‍പേ പലരും കൃഷിയിലേക്കി റങ്ങിയിരുന്നു.

കൃഷിയുടെ പ്രാധാന്യം ആദ്യം തിരിച്ചറിയുന്നത് നടന്‍ സലിംകുമാറാണ്. പൊക്കാളി കൃഷിയിലൂടെയാണ് സലിംകുമാര്‍ കൃഷിയിലേക്കു വന്നത്. ഷൂട്ടിങ്ങിനിടെ സമയം കണ്ടെത്തിയും അദ്ദേഹം കൃഷിയോടു താല്‍പര്യം കാണിച്ചു. പുതുതായി നിര്‍മിച്ച ലാഫിങ് വില്ലയില്‍ പച്ചക്കറി കൃഷിയും നാടന്‍പശുവളര്‍ത്തലുമെല്ലാം സലിംകുമാറിനുണ്ട്. പൊക്കാളി കൃഷി തുടങ്ങുന്നതിനു മുന്‍പ് കോഴിവളര്‍ത്തല്‍ നടത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നു കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വളര്‍ത്താനുള്ള പദ്ധതിയായിരുന്നു. എന്നാല്‍ അതില്‍ നല്ല നഷ്ടം വന്നതോടെ ഉപേക്ഷിച്ചു. പൊക്കാളി കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ സ്വന്തമായി ഒരു ഡോക്യു മെന്‍ററിയും സലിംകുമാര്‍ നിര്‍മിച്ചിരുന്നു. ഇനി നാടന്‍ പശുവിനെ വച്ച് പുതിയൊരു ഡോക്യുമെന്‍ററി ഒരുക്കാനുള്ള തയ്‌യാറെടുപ്പിലാണ്.

ജൈവകൃഷിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിലേക്കു വന്ന മറ്റൊരാള്‍ നടന്‍ ശ്രീനിവാസനാണ്.  കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് കുട്ടിക്കാലത്തു തന്നെ ശ്രീനിവാസന് കൃഷിയുണ്ടായിരുന്നു. വേനലില്‍ വെള്ളരികൃഷി ചെയ്തുകൊണ്ടാണ് ശ്രീനിവാസന്‍ ജൈവമനുഷ്യനാകാനുള്ള ആദ്യ ഒരുക്കം തുടങ്ങിയത്. എറണാകുളത്ത് പുതിയ വീടു വച്ച് ചുറ്റും നെല്‍കൃഷിയും പച്ചക്കറികൃഷിയുമൊക്കെ ചെയ്ത് വിഭവസമൃദ്ധ മായിട്ടാണ് ശ്രീനിവാസന്‍ ഇപ്പോള്‍ ജീവിക്കുന്നത്. എവിടെ ഷൂട്ടിങ് നടക്കുന്പോഴും സ്വന്തം ഭക്ഷണത്തിനുള്ള അരിയും പച്ചക്കറിയും ശ്രീനിവാസന്‍ വീട്ടില്‍ നിന്നു കൊണ്ടുപോകും. പാട്ടത്തിനെടുത്ത വയലില്‍ നെല്‍കൃഷിയുണ്ടാക്കി യപ്പോള്‍ അതിന്‍റെ കൊയ്ത്ത് വലിയ ഉല്‍സവമായിട്ടു തന്നെയായിരുന്നു ശ്രീനിവാസന്‍ ആഘോഷിച്ചത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആദ്യ പരിസ്ഥിതി സൗഹൃദ വീടും കേരളത്തില്‍ ശ്രീനിയുടേതു തന്നെ. 

നടന്‍ കൃഷ്ണ പ്രസാദ് മുന്‍പേ തന്നെ കൃഷി ചെയ്തു തുടങ്ങിയിരുന്നു. കേരളത്തിലെ യുവ കര്‍ഷകരില്‍ പേരെടുത്ത ആളാണ് കൃഷ്ണപ്രസാദ്. വാഴയും നെല്ലും പച്ചക്കറിയുമായി സിനിമയില്ലെങ്കിലും ജീവിക്കാന്‍ പറ്റുന്ന ആളായിട്ടുണ്ട് കൃഷ്ണ  പ്രസാദ്.

സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാട് അറിയപ്പെടുന്ന വാഴകര്‍ഷകനാണ്. വയനാട്ടില്‍ ഏക്കര്‍ കണക്കിനു സ്ഥലത്താണ് ശരത് ചന്ദ്രന്‍ വാഴകൃഷി ചെയ്‌യുന്നത്. കൃഷിയുടെ ഇടവേളയിലാണ് ശരതിന് സിനിമ. സത്യന്‍ അന്തിക്കാട് സിനിമ യില്ലാത്തപ്പോള്‍ അന്തിക്കാട്ടെ കര്‍ഷകനാണ്. അന്തിക്കാട്ടെ പാടവരന്പിലൂടെ സൈക്കിളില്‍ യാത്ര ചെയ്‌യുകയെന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്. അന്തിക്കാട്ടെ വയലുകളില്‍ ഇപ്പോഴും അദ്ദേഹത്തിന് നെല്‍കൃഷിയുണ്ട്. ചേന്പും ചേനയും പയറും പേരയ്ക്ക യ്ക്കയുമെല്ലാം ഇവിടെ സൗഹൃദത്തോടെ വളരുന്നു.




No comments:

Post a Comment

gallery

Gallery