Gallery

Gallery

Friday, December 20, 2013

ദൃശ്യം മമ്മൂട്ടി വേണ്ടെന്നുവച്ച ചിത്രം ?



ഒരു നടനോ നടിയോ ഏതെങ്കിലും തരത്തിലുള്ള പോരായ്മകള്‍ പറഞ്ഞോ, മറ്റെന്തെങ്കിലും തടസങ്ങള്‍ കാരണമോ വേണ്ടെന്നുവച്ച ചിത്രങ്ങള്‍ മറ്റു താരങ്ങള്‍ അഭിനയിയ്ക്കുകയും വമ്പന്‍ ഹിറ്റായി മാറുകയും ചെയ്ത ചിത്രങ്ങള്‍ മലയാളത്തില്‍ ഏറെയുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ പുതിയ ചിത്രമാണ് ജീത്തു ജോസഫിന്റെ ദൃശ്യം.

ദൃശ്യത്തിന്റെ കഥയുമായി ജിത്തു ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നുവത്രേ. എന്നാല്‍ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം മമ്മൂട്ടിയ്ക്ക് ജിത്തുവിനോട് നോ പറയേണ്ടിവന്നു. പിന്നീട് ജിത്തു നേരെ ചെന്നത് മോഹന്‍ലാലിനടുത്തേക്കായിരുന്നു. കഥ കേട്ട ലാല്‍ അഭിനയിക്കാമെന്ന് ജിത്തുവിന് വാക്കു നല്‍കുകയായിരുന്നു.

ദൃശ്യത്തിലെ ഹൈറേഞ്ച് കര്‍ഷകനായി വര്‍ഷാവസാനത്തില്‍ പ്രേക്ഷകര്‍ക്ക് മികച്ചൊരു ചിത്രം സമ്മാനച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 2013 മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല. എന്നാല്‍ വര്‍ഷാവസാനത്തോടെ എത്തിയിരിക്കുന്ന ദൃശ്യം ഈ വര്‍ഷത്തിന്റെ മൊത്തം അപാകതകളും തീര്‍ക്കുന്ന വിധത്തിലുള്ള വിജയമാണ് ലാലിന് സമ്മാനിയ്ക്കുന്നത്.

മമ്മൂട്ടിയ്ക്കാണെങ്കില്‍ നഷ്ടമായിരിക്കുന്നത് ഒരു സൂപ്പര്‍ഹിറ്റ് ചിത്രമാണ്. ഇതിന് മുമ്പ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസും ഇത്തരത്തില്‍ മമ്മൂട്ടി മിസ് ചെയ്‌തൊരു ചിത്രമാണെന്ന് വാര്‍ത്തകളുണ്ടായിരന്നു. ജീത്തു മെമ്മറീസിന്റെ കഥ പറഞ്ഞപ്പോള്‍ കഥാപാത്രത്തിന് പക്വത പോര എന്ന കാരണം ചൂണ്ടിക്കാട്ടി മമ്മൂട്ടി ഈ ചിത്രം ഒഴിവാക്കുകയായിരുന്നുവത്രേ. അതേ ചിത്രമാണ് പൃഥ്വിരാജ് അഭിനയിക്കുകയും 2013ലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായി മാറുകയും ചെയ്തത്.

ദൃശ്യത്തിലൂടെ രണ്ടാം തവണയും അബദ്ധം സംഭവിച്ച മമ്മൂട്ടി ഇനി ജിത്തു ഒരു കഥയുമായി വന്നാല്‍ എന്തായാലും വാക്കു നല്‍കാതെ തിരിച്ചയക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.


No comments:

Post a Comment

gallery

Gallery