ഹൗ ഓള്‍ഡ് ആര്‍ യു ചിത്രീകരണം തടങ്ങി
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജുവാര്യര്‍ തിരിച്ചു വന്ന് അഭിനയിക്കുന്ന ആദ്യത്തെ ചിത്രത്തിന്റെ ചിത്രീകരം കൊച്ചിയില്‍ തുടങ്ങി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. മഞ്ജു അവതരിപ്പിക്കുന്ന വീട്ടമ്മയുടെ കഥാപാത്രം ഹാഫ് മരത്തോണില്‍ ഓടുന്നതായിരുന്നു ആദ്യ ഷോട്ട്.
നേരത്തെ മഞ്ജു ഹാഫ് മരത്തോണിന്റെ ഫഌഗ് ഓഫെല്ലാം ചെയ്യാന്‍ എത്തിയതുകൊണ്ട് സംഭവം സിനിമാ ചിത്രീകരണമാണെന്ന് അധികമാര്‍ക്കും പിടികിട്ടിയിരുന്നില്ല.
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍ദ്ദേശം നല്‍കിയതോടെ മറ്റുള്ളവര്‍ക്കൊപ്പം മഞ്ജുവും ഓടിത്തുടങ്ങി. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വച്ചാണ് ഓട്ടം നിന്നത്. ഹെലി ക്യാം ഉള്‍പ്പടെ പത്തോളം ക്യാമറകള്‍ ഉപയോഗിച്ചാണ് ക്യാമറ മാന്‍ ആര്‍ ദിവാകര്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. തോപ്പും പടി പാലത്തിനടുത്തും ഓട്ടത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയുണ്ടായി.
നിരുപമയെന്നാണ് മഞ്ജു അവതരിപ്പിക്കുന്ന വീട്ടമ്മയായ കഥാപാത്രത്തിന്റെ പേര്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്.
No comments:
Post a Comment