സംവിധായകന്‍ ബ്ലെസ്സി ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും ജോഡി ചേരുന്നു. കണ്ണൂരിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. കളിമണ്ണിന് ശേഷം ബ്ലെസ്സി സംവിധാനം ചെയ്യുന്ന ഈ ചിത്രം രാജു മല്യത്താണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വളരെ ഗൗരവമേറിയൊരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് സൂചന.
സാമൂഹികപ്രാധാന്യമുള്ളൊരു കഥപറഞ്ഞ ബ്ലെസ്സി ചിത്രമായിരുന്നു കളിമണ്ണ്. ഈ ചിത്രത്തിന്റെ പേരില്‍ ഒട്ടേറെ വിവാദങ്ങളാണ് ഉണ്ടായിട്ടുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചലച്ചിത്രമാക്കുമ്പോള്‍ ഇനി എന്ത് വിവാദവും തടസ്സങ്ങളുമായിരിക്കും ബ്ലെസ്സിയ്ക്ക് നേരിടേണ്ടിവരുകയെന്നത് കാത്തിരുന്നുതന്നെ കാണണം.
മമ്മൂട്ടിയെ നായകനാക്കി ബ്ലെസ്സി ഒരുക്കിയ പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു നസ്രിയ നസീമിന്റെ സിനിമയിലേയ്ക്കുള്ള വരവ്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം ബ്ലെസ്സിയുടെ തന്നെ ചിത്രത്തില്‍ നായികയായി എത്തുന്നതിന്റെ സന്തോഷത്തിലാണ് താരം. മാത്രമല്ല യുവതാരനിരയില്‍ പ്രധാനിയായ ഫഹദിന്റെ നായികയാകാനുള്ള അവസരം ലഭിച്ചതിലും താന്‍ ത്രില്ലിലാണെന്ന് നസ്രിയ പറയുന്നു.
സലാല മൊബൈല്‍സ് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയാകാന്‍ അവസരം ലഭിച്ച നസ്രിയ നിവിന്‍ പോളി, ധനുഷ്, ആര്യ തുടങ്ങി തെന്നിന്ത്യയിലെ മുന്‍നിര യുവാതരങ്ങള്‍ക്കൊപ്പമെല്ലാം വേഷമിട്ടുകഴിഞ്ഞു. നസ്രിയയയും ഫഹദും ഒന്നിയ്ക്കുന്ന മറ്റൊരു ചിത്രമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ഇതിലും ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍ വേഷമിടുന്നുണ്ട്.
No comments:
Post a Comment