വടിവേലുവും വിവേകുമെല്ലാം ചില രാഷ്ട്രീയപാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഇടപെട്ടതുകാരണം താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴകം. ഇപ്പോള്‍ ഇവര്‍ക്ക് പകരം എല്ലാ ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ് സന്താനം. അങ്ങനെ വന്നപ്പോള്‍ തമിഴില്‍ തന്നെ അഭിനയിച്ചു തീര്‍ക്കാന്‍ താരത്തിന് സമയമില്ല. അതിനിടയിലിതാ മലയാളത്തിലേക്കും.
ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമും ആദ്യമായി ജോഡി ചേരുന്ന സലാല മൊബൈല്‍സ് എന്ന ചിത്രത്തിലൂടെയാണ് സന്താനം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. കോയമ്പത്തൂരുകാരനായ ഒരു അപ്ലീക്കേഷന്‍ ഡെവലപ്പറുടെ വേഷത്തിലാണ് സന്താനം എത്തുന്നത്. വളരെ വ്യത്യാസവും പ്രധാന്യവുമുള്ള വേഷമാണ് സന്താനത്തിനെന്നാണ് അറിയുന്നത്.
നവാഗതനായ ശരത് എസ് ഹരിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലാലയില്‍ ജോലിചെയ്യുന്ന ബന്ധു അയച്ചുകൊടുത്ത പണംകൊണ്ട് തുടങ്ങിയ സലാല മൊബൈല്‍സ് എന്ന മൊബൈല്‍ ഫോണ്‍ കടനടത്തുന്ന സാധാരണക്കാരനായ അഫ്‌സലിന്റെ കഥയാണ് ചിത്രം. സമ്പന്ന കുടുംബത്തിലെ ഷഹാനയുമായി അഫ്‌സല്‍ പ്രണയത്തിലാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.
അഫ്‌സലായി ദുല്‍ഖറും ഷഹാനയായി നസ്‌റിയയും എത്തുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് കോഴിക്കോടാണ്. കോഴിക്കോടിന്റെ സംസാകാര ഭാഗിയിലാണ് കഥ പറയുന്നതുതന്നെ. ജനുവരി അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തും.
No comments:
Post a Comment