Gallery

Gallery

Saturday, December 21, 2013

ഇളയദളപതിയെ ഞെട്ടിച്ചു മോഹന്‍ലാല്‍




ഡാന്‍സിന്‍റെ കാര്യത്തില്‍ഇളയദളപതിയെ വെല്ലാന്‍ തമിഴകത്ത് ആരും നിലവിലില്ല. എന്നാല്‍ മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാറുമായി ഏറ്റുമുട്ടിയപ്പോള്‍ ആ ധാരണ വിജയിക്ക് തിരുത്തേണ്ടി വന്നു. കട്ടയ്ക്കു കട്ട ഡാന്‍സായിരുന്നു ജില്ലയുടെ സെറ്റില്‍ കണ്ടതെന്നു കാണികളും അണിയറ പ്രവര്‍ത്തകരും പറയുന്നു. വിജയുടെയോ, മോഹന്‍ലാലിന്‍റെയോ ആരുടെ ഡാന്‍സാണ് അടിപൊളിയെന്നു ആലോചിച്ചിരുന്നവര്‍ക്കുള്ള ഉത്തരവുമായാണ് ജില്ല വരുന്നത്. മോഹന്‍ലാല്‍ -വിജയും ഒരുമിച്ചാടിപ്പാടുന്ന ഗാനരംഗം പൊള്ളാച്ചിയിലാണ് ഷൂട്ട് ചെയ്തത്.

‘പാട്ട് ഒന്ന് കാട്ട് ....എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. വിജയെ അല്‍ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു മോഹന്‍ലാലിന്‍റെത്. ഷൂട്ട് കഴിഞ്ഞയുടനെ വിജയ് എത്തി മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചുവെന്നു സെറ്റിലുണ്ടായിരുന്നവര്‍ പറയുന്നു. രാജു സുന്ദരമാണു കോറിയോഗ്രഫി. പതിനായിരത്തിലധികം പേര്‍ കാണികളായി സ്ഥലത്തുണ്ടായിരുന്നു.

അതേസമയം പൊങ്കല്‍ ആഘോഷമാക്കാനെത്തുന്ന വിജയുടെ ജില്ലയും അജിത്തിന്‍റെ വീരവും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നതൊഴിവാക്കാന്‍ റീലിസ് തീയതികള്‍ മാറ്റണമെന്നു തിയറ്ററുകള്‍ അഭ്യര്‍ത്ഥിച്ചുവെന്നും വാര്‍ത്തയുണ്ട്. എന്നാല്‍ രണ്ടു സിനിമകളുടെയും അണിയറ പ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്തൊക്കെ സംഭവിച്ചാലും ജില്ല ജനുവരി 10ന് തന്നെ എന്നുറപ്പിച്ചിരിക്കയാണു സൂപ്പര്‍ഗുഡ് ഫിലിംസ്. ജില്ലയിലെ പാട്ടുകള്‍ ഇപ്പോള്‍ സൗണ്ട് ക്ലൗഡില്‍ ലഭ്യമാണ്. എട്ടു പാട്ടുകളാണ് ഒാഡിയോ ആല്‍ബത്തിലുള്ളത്. ഒാഡിയോ ലോഞ്ചിന് വലിയ ആര്‍ഭാടവും ബഹളവുമൊന്നുമിലെ്ലന്നതാണ് പ്രത്യേകത.

വിജയും മോഹന്‍ലാലും അടിച്ചു പൊളിക്കുന്ന ഒാപ്പണിങ്ങ് സോങ്ങ് പാടിയിരിക്കുന്നതു എസ്പിബിയും ശങ്കര്‍ മഹാദേവനുമാണ്. വിജയ് , ശ്രേയാ ഘോഷലിനൊപ്പം പാടിയ പാട്ടും ചിത്രത്തിന്‍റെ ഹൈലൈറ്റാകും. ചിത്രത്തിന്‍റെ ഒൗദ്യോഗിക ട്രെയിലറും വൈകാതെ പുറത്തു വിടും. പൊങ്കലിനു മുന്‍പു തന്നെ തിയറ്ററിലെത്തുന്ന ചിത്രം വിജയ്-മോഹന്‍ലാല്‍ ഫാന്‍സിന് വിരുന്നാകുമെന്നാണ് കണക്കുകൂട്ടല്‍.ഗ്രാമീണ പശ്ചത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ വിജയ്, മോഹന്‍ലാല്‍, കാജല്‍ അഗര്‍വാള്‍, പൂര്‍ണിമ ഭാഗ്യരാജ്, മഹത് രാഘവേന്ദ്ര, സന്പത്ത് രാജ്, നിവേദ തോമസ്, തന്പി രാമയ്‌യ, സൂരി, പ്രദീപ് റാവത്ത്, ബ്രഹ്മാനന്ദം തുടങ്ങിയ വന്‍ താര നിരയും ജില്ലയിലുണ്ട്.













No comments:

Post a Comment

gallery

Gallery