തിരുവനന്തപുരം Dec 24: കേരളം കൊട്ടി ഘോഷിച്ച സോളാര്‍ തട്ടിപ്പിന്റെ സമരമുറകള്‍ തുടരുന്നു എന്നാല്‍ കേസിലെ മുഖ്യ പ്രതിയായ സരിത എസ് നായര്‍ ഉടന്‍ തന്നെ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സോളാറുമായി ബന്ധപ്പെട്ട് 33 കേസുകളാണ് സരിത എസ് നായര്‍ക്കെതിരെ സോളാര്‍ തട്ടിപ്പ് സംബന്ധിച്ചുള്ളത്. ഇതില്‍ 31 കേസുകളില്‍ ഇതിനകം സരിതയ്ക്ക് ജാമ്യം ലഭിച്ചു കഴിഞ്ഞു. ഇനി രണ്ട് കേസുകളില്‍ മാത്രമാണ് ജാമ്യം ലഭിക്കാനുള്ളത്. ഇതുകൂടി ലഭിച്ചു കഴിഞ്ഞാല്‍ സരിത പുറത്തിറങ്ങുമെന്നാ നിയമസ് വിദഗ്ധര്‍ പറയുന്നത്.
എറണാകുളത്തെ കേസുകളിലാണ് ഇനി സരിതയ്ക്ക് ജാമ്യം ലഭിക്കാനുള്ളത്. ഇതിനായി ഉടന്‍ തന്നെ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. സരിതക്കെതിരെ സാമ്പത്തിക തട്ടിപ്പ് എന്ന കേസ് മാത്രം ചാര്‍ജ്ജ് ചെയ്‌തിരിക്കുന്നതിനാല്‍ പണം നല്‍കിയാല്‍ ഒത്തുതീര്‍ക്കാവുന്ന കേസുകളാണ് ഇവയെന്നും നേരത്തെ തന്നെ ആക്ഷേപമുണ്ട്. കേസിലെ പത്തിലധികം ആളുകള്‍ക്ക് ഇതിനകം സരിത പണം തിരികെ നല്‍കിയതായും സൂചനകളുണ്ടായിരുന്നു. ഈ പണം തട്ടിപ്പിന് കൂട്ട് നിന്ന രാഷ്‌ട്രീയ ഉന്നതര്‍ നല്‍കിയതാണെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ പണം തന്റെ ബന്ധുക്കള്‍ നല്‍കിയതായിരുന്നുവെന്നാണ് സരിത പറഞ്ഞത്.
20 ലക്ഷത്തോളം രൂപയാണ് കേസുകള്‍ ഒത്ത് തീര്‍പ്പാക്കാന്‍ ഇതുവരെ സരിത പരാതികാര്‍ക്ക് നല്‍കിയത്. ഈ പണം എവിടെ നിന്നെന്ന് പോലീസ് അന്വേഷിച്ചിട്ടില്ല. കേസിന്റെ ഭാഗമായുള്ള ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ സരിതയ്ക്ക് കോടി കണക്കിന് രൂപ പ്രതിഫലമായി ലഭിച്ചെന്ന് നേരത്തെ പ്രതിപക്ഷ കക്ഷികള്‍ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഒന്നും കേട്ടില്ലെന്ന മട്ടിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. എന്തായാലും കേരളത്തില്‍ വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കിയ സോളാര്‍ കേസ് അട്ടിമറിക്കപ്പെടുന്നുവെന്നതിന്റെ വ്യക്തമായ തെളിവാകും സരിതയുടെ മോചനം.
സരിത മലയാളി ഹൗസിലേക്ക്?
കൊച്ചി: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ വിവാദ നായിക സരിത എസ് നായര്‍ ഇനി നിങ്ങളുടെ സ്വീകരണമുറിയിലേക്ക്. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണത്തിനൊരുങ്ങുന്ന വിവാദ റിയാലിറ്റിഷോ 'മലയാളി ഹൗസ്' രണ്ടാം ഭാഗത്തില്‍ സരിതയും മത്സരാര്‍ത്ഥിയായി എത്തുന്നതയാണ് സൂചന. അങ്ങനെയെങ്കില്‍ 'മലയാളി ഹൗസ്' രണ്ടാം ഭാഗത്തിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രമായി സരിത മാറും.
സോളാര്‍ കേസിലെ മുഖ്യ പ്രതിയായ സരിത ഉടന്‍ തന്നെ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സോളാറുമായി ബന്ധപ്പെട്ട് 33 കേസുകളാണ് സരിത എസ് നായര്‍ക്കെതിരെ സോളാര്‍ തട്ടിപ്പ് സംബന്ധിച്ചുള്ളത്. ഇതില്‍ 31 കേസുകളില്‍ ഇതിനകം സരിതയ്ക്ക് ജാമ്യം ലഭിച്ചു കഴിഞ്ഞു. ഇനി രണ്ട് കേസുകളില്‍ മാത്രമാണ് ജാമ്യം ലഭിക്കാനുള്ളത്. ഇതുകൂടി ലഭിച്ചു കഴിഞ്ഞാല്‍ സരിത ഉടന്‍ പുറത്തിറങ്ങിയേക്കും. പുറത്തിറങ്ങിയാല്‍ സരിത മലയാളി ഹൗസില്‍ അതിഥിയായി എത്തുമെന്നാണ് വിശ്വസനീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
എറണാകുളത്തെ കേസുകളിലാണ് ഇനി സരിതയ്ക്ക് ജാമ്യം ലഭിക്കാനുള്ളത്. ഇതിനായി ഉടന്‍ തന്നെ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. സരിതക്കെതിരെ സാമ്പത്തിക തട്ടിപ്പ് എന്ന കേസ് മാത്രം ചാര്‍ജ്ജ് ചെയ്‌തിരിക്കുന്നതിനാല്‍ പണം നല്‍കിയാല്‍ ഒത്തുതീര്‍ക്കാവുന്ന കേസുകളാണ് ഇവയെന്നും നേരത്തെ തന്നെ ആക്ഷേപമുണ്ട്. കേസിലെ പത്തിലധികം ആളുകള്‍ക്ക് ഇതിനകം സരിത പണം തിരികെ നല്‍കിയതായും സൂചനകളുണ്ടായിരുന്നു. ഈ പണം തട്ടിപ്പിന് കൂട്ട് നിന്ന രാഷ്‌ട്രീയ ഉന്നതര്‍ നല്‍കിയതാണെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ പണം തന്റെ ബന്ധുക്കള്‍ നല്‍കിയതായിരുന്നുവെന്നാണ് സരിത പറഞ്ഞത്. 20 ലക്ഷത്തോളം രൂപയാണ് കേസുകള്‍ ഒത്ത് തീര്‍പ്പാക്കാന്‍ ഇതുവരെ സരിത പരാതിക്കാര്‍ക്ക് നല്‍കിയത്.
മലയാളി ഹൗസ് കഴിഞ്ഞ സീസണില്‍ സന്തോഷ് പണ്ഡിറ്റ് ആയിരുന്നു താരം. പണ്ഡിറ്റിനെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന നെഗറ്റീവ് ഇമേജ് പരമാവധി മുതലാക്കാനും അതുവഴി റേറ്റിംഗ് വര്‍ധിപ്പിക്കാനും ചാനലിലായി. എന്നാല്‍ ഷോ ആരംഭിച്ചതോടെ സന്തോഷ് പണ്ഡിറ്റ് കൂടുതല്‍ ജനപ്രിയനാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അത്തരത്തില്‍ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം തന്നെയാണ് സരിതയെ മലയാളി ഹൗസില്‍ എത്തിക്കുന്നത്തിലൂടെ ചാനല്‍ പയറ്റുന്നത്.
അതേസമയം സംഗതി യാഥാര്‍ത്യമായാല്‍ കഴിഞ്ഞ സീസണില്‍ നിരവധി വെളിപ്പെടുത്തലുകളും വിവാദങ്ങളും സൃഷ്ടിച്ച മലയാളി ഹൗസിലൂടെ സരിതയ്ക്ക് എന്താണ് പറയാനുള്ളതെന്നാവും രാഷ്ട്രീയകേരളം ഉറ്റുനോക്കുക
No comments:
Post a Comment