Gallery

Gallery

Saturday, December 21, 2013

ഇടുക്കി അണക്കെട്ട് ഇന്നുമുതല്‍ കാണാം



ചെറുതോണി• ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി- ചെറുതോണി അണക്കെട്ടുകളുടെ കവാടങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഇന്നു തുറക്കും. ജനുവരി 12 വരെ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. ചെറുതോണി അണക്കെട്ടിന്‍റെ കവാടത്തിലൂടെയാണ് ഡാമുകളിലേക്കുള്ള പ്രവേശനം.

ചെറുതോണിക്കും പൈനാവിനുമിടയില്‍ വെള്ളാപ്പാറയിലെ കൊലുന്പന്‍ സമാധിക്കു മുന്നിലെ വഴിയിലൂടെ ചെറുതോണി അണക്കെട്ടിന്‍റെ കവാടത്തിലേക്കെത്താം. ഇടുക്കി തടാകത്തില്‍ ബോട്ടിങ്ങിനായി മൂന്ന് സ്പീഡ് ബോട്ടുകളാണ് അധികൃതര്‍ എത്തിക്കുന്നത്.

അണക്കെട്ടിലേക്കുള്ള പ്രവേശന ഫീസ് 10 രൂപ. കുട്ടികള്‍ക്ക് അഞ്ചു രൂപയും. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടില്‍ 15 മിനിറ്റ് തടാകത്തില്‍ സഞ്ചരിക്കണമെങ്കില്‍ 600 രൂപ ഫീസ് നല്‍കണം. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവേശന സമയം. അഞ്ചിന് ടിക്കറ്റ് കൗണ്ടര്‍ അടയ്ക്കും.







No comments:

Post a Comment

gallery

Gallery