കൊല്‍ക്കത്ത• ശ്വാസകോശസംബന്ധമായ അണുബാധയെ തുടര്‍ന്നു പ്രശസ്ത നടി സുചിത്ര (82)യെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സുചിത്രയെ 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു സുചിത്രയുടെ പേരക്കുട്ടിയും നടിയുമായ റീമാ സെന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണിപ്പോള്‍ സുചിത്ര.
രാജ്യാന്തര തലത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ നടിയാണ് സുചിത്ര സെന്‍. 1963ലെ മോസ്‌കോ ചലച്ചിത്രമേളയില്‍ സാഥ് കാക്കെ ബന്ധ എന്ന സിനിമയിലെ അഭിനയത്തിന് സുചിത്ര സെന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1952ല്‍ ഒരു ബംഗാളി ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു കടന്നുവന്ന സുചിത്ര, 1955ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിലെ പ്രകടനത്തിനു ദേശീയ പുരസ്കാരം നേടിയിരുന്നു.
1978നു ശേഷം വെള്ളിത്തിരയോടു വിടപറഞ്ഞ സുചിത്ര പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ താത്പര്യമില്ലാത്തതുകൊണ്ടു 2005ലെ ഫാല്‍ക്കെ അവാര്‍ഡ് നിരസിക്കുകയായിരുന്നു.
No comments:
Post a Comment