Gallery

Gallery

Friday, December 20, 2013

എസ് പിക്ക് വേണ്ടി വോട്ട് പിടിക്കാന്‍ സാക്ഷിധോണി



റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി രാഷ്ട്രീയ പ്രചാരണത്തിന് ഇറങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭര്‍തൃ സഹോദരന്‍ നരേന്ദ്ര സിംഗ് ധോണിക്ക് വേണ്ടിയാണ് സാക്ഷി വോട്ടുപിടിക്കാനിറങ്ങുക.

റാഞ്ചിയിലാണ് നരേന്ദ്ര സിംഗ് ധോണി മത്സരിക്കുന്നത്. റാഞ്ചിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാംപയ്‌നര്‍ സാക്ഷി ധോണിയായിരിക്കും എന്ന് പാര്‍ട്ടി ജാര്‍ഖണ്ഡ് വിഭാഗത്തിന്റെ ചുമതലയുള്ള കാശിനാഥ് യാദവാണ് അറിയിച്ചത്. റാഞ്ചിയില്‍ മാത്രമല്ല, സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി പുറത്തും സാക്ഷി പ്രചാരണത്തിനിറങ്ങും എന്ന പ്രതീക്ഷിയിലാണ് പാര്‍ട്ടി നേതൃത്വം.

ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാര്‍ ധോണി നല്ലപാതിയായ സാക്ഷി സ്വന്തമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സാക്ഷിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

സെലിബ്രിറ്റി കപ്പിള്‍സ്
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിള്‍സാണ് ധോണിയും ഭാര്യ സാക്ഷിയും.











No comments:

Post a Comment

gallery

Gallery