അന്ധനായ് ജയസൂര്യയുടെ ഹാപ്പി ജേര്‍ണി
അഭിനയത്തില്‍ എന്തെങ്കിലും വ്യത്യസ്ത പരീക്ഷണ നടത്താന്‍ മിടുക്കനാണ് ജയസൂര്യ. അങ്ങനെയാണ് ബ്യൂട്ടിഫിള്‍ എന്ന ചിത്രം പിറന്നതെന്ന് ഒരു അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞിരുന്നു. ഇത്തവണ ഒരു അന്ധന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഹാപ്പി ജേര്‍ണി എന്നാണ് ചിത്രത്തിന്റെ പേര്.
ജനപ്രിയന്‍ എന്ന ചിത്രത്തിനു ശേഷം ബോബന്‍ സാമുവല്‍ വീണ്ടും ജയസൂര്യയോട് കൈകോര്‍ക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തില്‍ അന്ധനായ ക്രിക്കറ്റ് താരത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. അന്ധരുടെ ക്രിക്കറ്റ് ടീമിനെ കുറിച്ചാണ് പറയുന്നതെങ്കിലും അവിടെ സഹതാപത്തിന് വഴിയില്ല, ചിത്രം മുഴുനീള തമാശയായിരിക്കും.
അരുണ്‍ലാല്‍ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആഷിഖ് ഉസ്മാനാണ്. എബിസിഡിയിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണ ഗോപിനാഥാണ് ചിത്രത്തിലെ നായിക. ലാല്‍, ലാലു അലക്‌സ്, ബാലു വര്‍ഗീസ്, കക്ക രവി, ഇടവേള ബാബു, ഇന്ത്യന്‍ പള്ളാശേരി, സുനില്‍ സുഖദ, കലിംഗ ശശി, കൊച്ചു പ്രേമന്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
അന്ധന്റെ റോള്‍ പെര്‍ഫെക്ടാക്കാന്‍ വേണ്ടി ജയസൂര്യ ഹൈദരാബാദിന്റെ തെരുവകളില്‍ അന്ധനായി അലഞ്ഞ് പരിശീലനം നേടുകയുണ്ടയി. ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി പാട്ടൊരുക്കുന്നത്. ജയസൂര്യയുടെ 2014 തുടങ്ങുന്നത് ഹാപ്പി ജേര്‍ണിയോടെയായിരിക്കും.
No comments:
Post a Comment