Appothikkiri new latest malayalam movie suresh gopi fahad fazil jayasurya |
ഏറെ നിരൂപക ശ്രദ്ധ നേടിയ ‘മേല്‍വിലാസ’ത്തിന് ശേഷം മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘അപ്പോത്തിക്കിരി’ എന്ന് പേരിട്ടു. ഈ ചിത്രത്തിലും നായകന്‍ സുരേഷ് ഗോപി തന്നെ. യുവതാരങ്ങളായ ആസിഫ് അലി, ജയസൂര്യ എന്നിവര്‍ക്കൊപ്പമാണ് സുരേഷ് ഗോപി ഇത്തവണ എത്തുന്നത് എന്നതാണ് പ്രത്യേകത.
ഹേമന്ദ് കുമാറും മാധവ് രാംദാസനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ഹരിനായരാണ് കാമറ കൈകാര്യം ചെയ്യുന്നത്. അറമ്പന്‍കുടിയില്‍ സിനിമാസിന്‍െറ ബാനറില്‍ ഡോ. ബേബി മാത്യൂവും ജോര്‍ജ് മാത്യൂവുമാണ് ചിത്രം നിര്‍മിക്കുന്നത്. സജിത്ത് കൃഷ്ണനാണ് പ്രോജക്ട് ഡിസൈനര്‍. പാലക്കാട് പ്രധാന ലൊക്കേഷനാകുന്ന ചിത്രം അടുത്തവര്‍ഷം മേയില്‍ തുടങ്ങും.
സാമൂഹിക പ്രസക്തിയുള്ള കൊമേര്‍ഷ്യല്‍ എന്‍്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. പ്രത്യേകിച്ച് ആരും നായകനല്ലാത്ത ചിത്രത്തില്‍ എല്ലാ നടന്‍മാര്‍ക്കും പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു. ത്രില്ലര്‍ സ്വഭാവമായിരിക്കും കഥ പറച്ചിലിന്.
No comments:
Post a Comment