കൊച്ചി: സിനിമാനടന്‍ ദിലീപിന്റെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ദിലീപിന്റെ വീട്ടിലും സിനിമാ നിര്‍മാണ കമ്പനി ഓഫീസിലുമാണ് ഒരേസമയം റെയ്ഡ് നടന്നത്. കംസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരാണ് ദിലീപിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ അടച്ച സേവന നികുതി രേഖകള്‍ കണ്ടെത്തുന്നതിനാണ് റെയ്ഡ് എന്നാണ് വിവരം.
സംവിധായകന്‍ ലാല്‍ ജോസ് ക്യാമറാമാന്‍ പി സുകുമാരന്‍ എന്നിവരുടെ വീട്ടിലും റെയ്ഡ് നടന്നു. മുന്‍ വര്‍ഷങ്ങളില്‍ അടച്ച സേവന നികുതി രേഖകള്‍ കണ്ടെത്തുന്നതിനാണ് റെയ്ഡ് എന്നാണ് വിവരം. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ലാല്‍ ജോസിന്റെയും സുകുമാരന്റെയും വീട്ടിലും റെയ്ഡ് നടത്തിയത്.
നേരത്തെ കരിപ്പൂര്‍, വിമാനത്താവളങ്ങളില്‍ നടന്ന സ്വര്‍ണക്കടത്തുമായി പല പ്രമുഖ സിനിമാ താരങ്ങള്‍ക്കും ബന്ധമുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതിയായ ഫായിസ് നടീമടന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ശൃംഗാരവേലന്‍ എന്ന പുതിയ ചിത്രത്തില്‍ ദിലീപ് ഉപയോഗിച്ചിരിക്കുന്നത് ഫായിസിന്റെ കാറാണത്രെ.
ഇത് മാത്രമല്ല, അടുത്ത കാലത്ത് സിനിമാരംഗം വിട്ട നായികനടിയുമായും ഫായിസിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ ഒരുമിച്ച് വിദേശയാത്ര നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഒരു സൂപ്പര്‍ താരവും സംവിധായകനും ഇവരുടെ കൂട്ടത്തിലുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെയും ലാല്‍ ജോസിന്റെയും വീട്ടില്‍ റെയ്ഡ് നടക്കുന്നത്.
ഇടവേള ബാബു, ദിലീപ്, മൈഥിലി, ചിപ്പി, ജ്യോതിര്‍മയി, ശ്രവ്യ സുധാകര്‍, സീരിയല്‍ നടി പ്രിയങ്ക എന്നിങ്ങനെ പോകുന്നു സ്വര്‍ണക്കടത്തില്‍ ഫായിസിന് ബന്ധമുണ്ടായതായി പറയപ്പെട്ട പ്രമുഖരുടെ പേരുകള്‍. ഇതില്‍ ജ്യോതിര്‍മയിയും മെഥിലിയും ഫായിസിന്റെ അടുത്ത സുഹൃത്തുക്കളാണ് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ദിലീപിന്റെയും ഫായിസിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.
No comments:
Post a Comment