ദൃശ്യം തമിഴിലും ഹിന്ദിയിലും തെലുങ്കിലും!
2013 ല്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് തീര്‍ച്ചയായും മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും പെടും. മലയാളത്തിലെ ഹിറ്റുകള്‍ ഏറെകുറെയും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. തിരിച്ചും. ഇപ്പോഴിതാ ദൃശ്യവും.
തമിഴിലും ഹിന്ദിയിലും തെലുങ്കിലുമാണ് ദൃശ്യം റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പകര്‍പ്പവകാശം മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജി സ്വന്തമാക്കി.
ഫഹദ് ഫാസിലിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയെയും ദിലീപിന്റെ ഏഴ് സുന്ദര രാത്രികളെയും പിന്തള്ളിയാണ് ലാലിന്റെ ദൃശ്യം തിയേറ്ററില്‍ തകര്‍ത്തോടിയത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് ഫിലീംസും ചേര്‍ന്നാണ് ദൃശ്യം നിര്‍മിച്ചത്. പെരുമ്പാവൂരുകാരനായ ഒരു കര്‍ഷകന്റെ വേഷത്തിലാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. മീനയാണ് നായിക.
നാലാം ക്ലാസില്‍ തോറ്റ ജോര്‍ജുകുട്ടിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ അയാളുടെ ഭാര്യാ വേഷത്തിലാണ് മീന അവതരിക്കുന്നത്. രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. സന്തുഷ്ടമായ ഈ കുടുംബ ജീവിതത്തില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങലാണ് കഥ.
കലാഭവന്‍ ഷാജോണ്‍, ആശ ശരത്ത്, റോഷന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അടുത്തകാലത്ത് ഇറങ്ങിയ സ്‌നേഹവീട്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ തടുങ്ങിയ ചിത്രങ്ങളുടെയെല്ലാം പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റേതായി വിജയ്ച്ചതില്‍ പറയാനുള്ള ഈ വര്‍ഷത്തെ ഒരേഒരു ചിത്രമാണ് ദൃശ്യം.
No comments:
Post a Comment