Best Pension Plans Invest 50,000 p.a & Get 63 Lacs Compare All Plans with top players pension.policybazaar.com HDFC Bank™ Car Loan Offer 100% Car Finance*. Easy EMI Option. Speedy Processing. Apply Online Now hdfcbank.com/Apply-Car-Loan പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയെ ഹൃദയാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 23ന് തിങ്കളാഴ്ചയാണ് ഇളയരാജയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേസിപ്പിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടടുത്താണ് ചെന്നൈയിലെ സ്റ്റുഡിയോയില്‍ വച്ച് അദ്ദേഹത്തിന് അസ്വാസ്ത്യം അനുഭവപ്പെട്ടത്. ഒരു കന്നഡ ചിത്രത്തിന്റെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
എഴുപതുകാരനായ ഇളയരാജ കുറച്ചുനാളായി ഇളയരാജ ചികിത്സയിലാണ്. അദ്ദേഹത്തിന് ചെറിയൊരു ഹൃദയാഘാതമാണ് ഉണ്ടായിരിക്കുന്നതെന്നും ഇപ്പോഴത്തെ നില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിയ്ക്കുന്നു. അദ്ദേഹത്തിന് ഉടന്‍ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
തെന്നിന്ത്യയിലെ സംഗീതലോകത്ത് തികഞ്ഞ വ്യക്തിപ്രഭാവമുള്ള സംഗീതജ്ഞനാണ് ഇളയരാജ എന്ന ഡാനിയല്‍ രാജയ്യ. സ്വന്തമായി സിംഫണിയൊരുക്കിയ ഏക ഇന്ത്യന്‍ സംഗീതപ്രതിഭയെന്ന പേര് അദ്ദേഹത്തിന് മാത്രം സ്വന്തമാണ്.
അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം തലൈമുറൈഗള്‍ ആണ്. ഇതിലെ ഈണം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസകള്‍ ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട്.
No comments:
Post a Comment