ബോളിവുഡ് താരം റാണി മുഖര്‍ജി നിര്‍മ്മാതാവ് ആദിത്യ ചോപ്രയുമായി പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇതിന് മുമ്പ് പലവട്ടം ഇവര്‍ വിവാഹിതരാകാന്‍ പോവുകയാണെന്നും വിവാഹിതരായെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. അപ്പോഴെല്ലാം ഇതെല്ലാം നിഷേധിച്ചുകൊണ്ട് റാണി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോള്‍ 2013 അവസാനത്തില്‍ വീണ്ടും റാണി-ചോപ്ര വിവാഹം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരക്കുകയാണ്. 2014 ഫെബ്രുവരി പത്തന് റാണി വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്ചയോളം നീളുന്നതായിരിക്കും വിവാഹവുമായി ബന്ധപ്പെട്ട ആഘോഷമെന്നാണ് കേള്‍ക്കുന്നത്. ഒടുക്കം 10ന് വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പരയുന്നു. വളരെ സ്വകാര്യമായ ചടങ്ങായിരിക്കും ഇതെന്നാണ് സൂചന. കനത്തസുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും വിവാഹം നടക്കുകയെന്നും കേള്‍ക്കുന്നു.
ജോധ്പൂരിലെ ഉമെയ്ദ് ഭവന്‍ പാലസില്‍ വച്ചായിരിക്കും വിവാഹച്ചടങ്ങുകള്‍ എന്നാണ് അറിയുന്നത്. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറഞ്ഞവരോടെല്ലാം അവ രഹസ്യമാക്കി വെയ്ക്കാനും റാണിയും ആദിത്യയും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് ബിടൗണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഒരു വിരുന്നിനിടെ റാണി മുഖര്‍ജി അതുവരെ അണിഞ്ഞുകാണാത്തൊരു മോതിരമണിഞ്ഞെത്തിയതോടെയാണ്. ആദിത്യ ചോപ്രയും റാണിയും എന്‍ഗേജ്ഡ് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്.
No comments:
Post a Comment