തിരുവനന്തപുരം: ബാങ്കുകളില്‍ വ്യാജ സ്വര്‍ണം വച്ച് പണം തട്ടുന്ന സംഘത്തിന്റെ സൂത്രധാരന്‍ നടന്‍ വിജയകുമാറാണെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ ഗുണനിലവാരത്തില്‍ സംശയംപ്രകടിപ്പിക്കുന്ന ഇടനിലക്കാരനുമായി വിജയകുമാര്‍ സംസാരിക്കുന്ന ദൃശ്യം പുറത്ത് വിട്ടത് ഇന്ത്യാവിഷന്‍ ചാനലാണ്. \
സാമ്പത്തികമായ അടിത്തറയില്ലാത്ത ചെറുപ്പക്കാരാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബാങ്കുകളില്‍ വ്യാജ സ്വര്‍ണം പണയം വച്ച് പണം തട്ടുന്നത്്. ഇതിന് പിന്നില്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണത്രെ വിജയകുമാറിന്റെ സാന്നിധ്യം വെളിപ്പെട്ടത്.
വളരെ ആസൂത്രിതമായാണ് നടന്‍ പണം തട്ടിയത്. അടുപ്പമുള്ളവരിലൂടെ കുറച്ച് പേരെ സംഘടിപ്പിച്ച് സ്വര്‍ണം പണയം വെപ്പിക്കും. പിന്നീട് പതുക്കെ പതുക്കെ അവരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതോടെ വിജയകുമാര്‍ പറയുന്നിടത്ത് പണം എത്തിക്കാന്‍ ആളുകള്‍ തയ്യാറാകുന്നു.
വിജയകുമാറിനുവേണ്ടി നിരവധി തവണ വ്യാജ സ്വര്‍ണം പണയം വച്ചയാളാണത്രെ ഇക്കാര്യം ചാനലിനോട് വെളിപ്പെടുത്തിയത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍പോലും വിജയകുമാറിന്റെ തട്ടിപ്പില്‍ വീണതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ വണ്ടിച്ചെക്ക് കേസിലും വിസതട്ടിപ്പിലുമുള്‍പ്പടെ നിരവധി കേസുകളില്‍ വിജയകുമാറിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃക്കാക്കര സ്വദേശിയില്‍ നിന്ന് അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയതാണ് ഒരു കേസ്. തിരുവനന്തപുരം, എറണാകുളം സ്വദേശികളില്‍ നിന്ന് അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും വിസ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പണം തട്ടിയകേസിലും പ്രതിയാണ് വിജയകുമാര്‍.
No comments:
Post a Comment