മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ ആദ്യഷോട്ടിന് ഇനി അധികം ദിവസങ്ങളില്ല. ഡിസംബര്‍ 29ന് നടക്കുന്ന കൊച്ചി ഹാഫ് മാരത്തണാണ് മഞ്ജുവിന്റെ തിരിച്ചുവരവിന് വേദിയാകുന്നത്. ഇതില്‍ വച്ചുതന്നെയായിരിക്കും രണ്ടാംവരവിലെ ആദ്യ ചിത്രത്തിനായുള്ള മഞ്ജുവിന്റെ ആദ്യരംഗങ്ങള്‍ ചിത്രീകരിക്കുന്നതും.
റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് വേണ്ടിയാണ് കൊച്ചി ഹാഫ് മാരത്തണിനിടെ മഞ്ജുവിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ നിരുപമയെന്ന ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ വേഷമാണ് മഞ്ജുവിന്. ഈ കഥാപാത്രമായിട്ടാണ് മഞ്ജു മാരത്തണില്‍ പങ്കെടുക്കുക
ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. എന്തായാലും കൊച്ചി മാരത്തണിനൊപ്പം മഞ്ജുവിന്റെ തിരിച്ചുവരവ് കൂടി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. എത്തരത്തിലായിരിക്കും മാരത്തണിനിടെ മഞ്ജുവിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുകയെന്നകാര്യത്തില്‍ വ്യക്തതയില്ല.
No comments:
Post a Comment