കൊച്ചി: സേവന നികുതി വെട്ടിച്ചിട്ടില്ല, എങ്കിലും അത് അടയ്ക്കാന്‍ തയ്യാറാണെന്ന് ചലച്ചിത്രതാരം ദിലീപ്. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ എക്‌സൈസ് ചോദ്യം ചെയ്യലിനായി വിളിച്ചപ്പോഴാണ് ദിലീപ് ഇക്കാര്യം അറയിച്ചത്. അതേസമയം നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മനപൂര്‍വ്വം വിവാദത്തിലാക്കിയതാണെന്നും തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ശ്രമം നടന്നെന്നും ദിലീപ് ആരോപിച്ചു.
ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തനിക്ക് നേരെ ഉയരുമ്പോള്‍ അത് അങ്ങേയറ്റം വേദനയുളവാക്കുന്നെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. 18 വര്‍ഷത്തെ എന്റ അഭിനയ ജീവിതത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ മറച്ചുവയ്ക്കാന്‍ എനിക്കൊന്നുമില്ല. ഒരു തുറന്ന പുസ്തകമാണത്. ടിവി ചാനലുകളിലും മറ്റും തന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്- ദിലീപ് പറഞ്ഞു.
എന്നാല്‍ 2010 മുതല്‍ ദിലീപ് നികുതി അടച്ചിട്ടില്ലെന്ന് സെന്‍ട്രല്‍ എക്‌സൈസ് വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് ദിലീപിന്റെ ആലുവയിലുള്ള വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ 13 ലക്ഷം രൂപയും ഡോളറും ദിര്‍ഹവും അടക്കമുള്ള വിദേശ കറന്‍സികളും കണ്ടെടുത്തു. തുടര്‍ന്ന് 23ന് ദിലീപിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞെങ്കിലും താരം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് അത് 24നേക്ക് നീട്ടുകയായിരുന്നു.
ദിലീപിന്റെ വരുമാനം സംബന്ധിച്ച് ആദായ നികുതി വകുപ്പും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. സെന്‍ട്രല്‍ എക്‌സൈസിനോട് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് പ്രതിഫലം കുറച്ച് വാങ്ങിച്ച്, ബാക്കി തുക വിതരണാവകാശത്തില്‍ കാണിച്ചാണ് ദിലീപ് നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ളതെന്നാണ് സെന്‍ട്രല്‍ എക്‌സൈസ് വ്യക്തമാക്കിയിട്ടുള്ളത്.
No comments:
Post a Comment