മീരാ ജാസ്മിന്റെ വിവാഹം ഫെബ്രുവരി 12ന്
തെന്നിന്ത്യന്‍ താരം മീരാജാസ്മിന്‍ വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. മംഗളം ദിനപത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദുബായില്‍ സീനിയര്‍ ടെക്‌നോളജി കണ്‍സെള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍.
സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് റവ. എ ധര്‍മരാജ് റസാലത്തിന്റെ മുഖ്യകാര്‍മികത്വത്തല്‍ തിരുവനന്തപുരം എല്‍എംഎസ് പള്ളിയില്‍ വച്ച് ഫെബ്രുവരി 12നാണ് വിവാഹം. ഇടപ്പഴിഞ്ഞി ആര്‍ഡി ഓര്‍ഡിറ്റോറിയത്തിലായിരിക്കും വിവാഹ സത്കാരം.
മദ്രാസില്‍ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദം നേടിയ ആളാണ് അനില്‍. തിരുവനന്തപുരം നന്ദാവനം ടൈറ്റസും സുഗതകുമാരിയുമാണ് അനിലിന്റെ മാതാപിതാക്കള്‍.
ചില്ലറ വിവാദങ്ങല്‍ക്കെല്ലാം ഒടുവില്‍ ഇപ്പോഴാണ് മീര സിനിമയില്‍ സജീവമാകുന്നതിനിടയിലാണ് വിവാഹം. ജയറാം നായകനാകുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മീര. തമിഴില്‍ ചിമ്പു നായകനാകുന്ന ചിത്രമാണ് മറ്റൊന്ന്.
No comments:
Post a Comment