ജില്ല ആരുടെ ചിത്രം; ലാലിന്റേതോ വിജയുടേതോ?
ജനുവരി പത്തിനായി കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെയും വിജയിയുടെയും ആരാധകര്‍. ഒരു തമിഴ് പടത്തിന്റെ റിലീസിനായി മലയാളികളും ഇത്രയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പതിവില്ലാത്തൊരു കാര്യമാണ്. അതാണ് ജില്ലയുടെ പ്രത്യേകത. നേശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാലിന്റെ പുത്തന്‍ ഗറ്റപ്പുമായിട്ടാണ് എത്തുന്നത്. മലയാളികളെസംബന്ധിച്ച് ജില്ല ഒരു മോഹന്‍ലാല്‍ ചിത്രവും തമിഴ് പ്രേക്ഷകരെ സംബന്ധിച്ച് ജില്ല ഒരു വിജയ് ചിത്രവുമാണ്. പക്ഷേ വിജയിയെ സംബന്ധിച്ച് ജില്ല പൂര്‍ണമായും ഒരു മോഹന്‍ലാല്‍ ചിത്രമാണ്.
ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ത്തന്നെ ലാലിനെ പ്രശംസിക്കാനും അദ്ദേഹത്തിന് മുന്നില്‍ അതിശയിക്കാനും തുടങ്ങിയതാണ് വിജയ്. പിന്നീട് ചിത്രത്തിലെ പലഘട്ടങ്ങളിലായി പലവട്ടം ലാലിനെ പ്രശംസിച്ചും അദ്ദേഹത്തിന്റെ എളിമയിലും വിനയത്തിലും അതിശയം പ്രകടിപ്പിച്ചും വിജയ് സംസാരിച്ചു. ഇപ്പോഴിതാ ജില്ല പൂര്‍ണമായും ഒരു മോഹന്‍ലാല്‍ ചിത്രമായിത്തന്നെ പുറത്തിറക്കണമെന്നാണ് വിജയ് അണിയറക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ചിത്രം ഒരു സമ്പൂര്‍ണ മോഹന്‍ലാല്‍ ചിത്രമാണെന്ന് വ്യക്തമാക്കാന്‍ വേണ്ടി കേരളമെന്നോ തമിഴ്‌നാടെന്നോ ഭേദമില്ലാതെ എല്ലായിടത്തും ടൈറ്റില്‍ കാര്‍ഡില്‍ മോഹന്‍ലാലിന്റെ പേര് ആദ്യം നല്‍കാനാണ് വിജയ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതും ലഫ്റ്റനന്റ് കേണല്‍ പത്മശ്രീ ഭരത് ഡോക്ടര്‍ മോഹന്‍ലാല്‍ ഇന്‍ ജില്ല എന്ന് നല്‍കണമെന്നാണ് വിജയുടെ നിര്‍ദ്ദേശം. ഇത് കഴിഞ്ഞ് തന്റെ പേര് കാണിച്ചാല്‍ മതിയെന്നാണേ്രത ഇളയ ദളപതി സംവിധായകന്‍ നേശനോട് പറഞ്ഞിരിക്കുന്നത്.
ഇതിന് മുമ്പ് പേര് നല്‍കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായപ്പോള്‍ മോഹന്‍ലാല്‍ നേശനെ വിളിച്ച് ആദ്യം വിജയുടെ പേര് നല്‍കാനാണേ്രത നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ വിജയ് ഇതിന് സമ്മതിക്കാതെ ലാലിന്റെ പേരുതന്നെ നല്‍കാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നുവത്രേ.
No comments:
Post a Comment