ആശാന്‍റെ കാല്‍ വീണ്ടും തല്ലിയൊടിച്ചു
‘ആ കാലുകള്‍ എന്‍റേതാണ്...നിന്ന് കഥാപ്രസംഗം നടത്താതെ രണ്ടുകാലും തല്ലിയൊടിക്കടാ...ആശാനേ ഉന്നം തെറ്റി പോയി ആശാനേ. മാന്നാര്‍ മത്തായി സ്പീക്കിങില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച രംഗങ്ങളിലൊന്നാണ് എല്‍ദോ , ഗര്‍വാസീസ് ആശാന്‍റെ കാല്‍ തല്ലിയൊടിക്കുന്ന രംഗം.
എല്‍ദോയെ ഗംഭീരമാക്കിയ കൊച്ചിന്‍ ഫനീഫ മണ്‍മറഞ്ഞെങ്കിലും ഗര്‍വാസീസ് ആശാന്‍റെ കാല്‍ തല്ലിയൊടിക്കുന്ന രംഗം പുനരാവിഷ്കരിക്കുകയാണ് മാന്നാര്‍ മത്തായിയുടെ പുതിയ ഭാഗത്തില്‍. മത്തായിച്ചനായി ഇന്നസെന്‍റും ഗോപാലകൃഷ്ണനും ബാലകൃഷ്ണനുമായി മുകേഷും സായ്കുമാറും മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മലയാളത്തിലെ മികച്ച കോമഡി ടീം വീണ്ടുമൊന്നിക്കുന്പോള്‍ ചിരിയുടെ മാലപ്പടക്കം പൊട്ടുമെന്ന് പ്രതീക്ഷിക്കാം.
സിദ്ധിഖ്-ലാല്‍കൂട്ടുകെട്ടിലിറങ്ങിയ എക്കാലത്തെയും മികച്ച കോമഡി ചിത്രത്തിന് തുടര്‍ ഭാഗം ഒരുക്കുന്നത് മമാസാണ്. സിനിമാ കന്പനിക്കു ശേഷം മമാസ് സംവിധാനം ചെയ്‌യുന്ന ചിത്രം കൂടിയാണിത്. കിളി പോയ് എന്ന ചിത്രം നിര്‍മിച്ച സിബി തോട്ടുപുറമാണ് നിര്‍മാതാവ്.
പഴയ കഥാപാത്രങ്ങള്‍ക്ക് കാലാന്തരത്തില്‍ എന്തു സംഭവിച്ചു എന്ന അന്വേഷമാണ് മാന്നാര്‍ മത്തായി സ്പീക്കിങ് റ്റു. ഇന്നസെന്‍റും മുകേഷും സായികുമാറും ജനാര്‍ദ്ദനും ബിജു മേനോനും വിജയരാഘവും പഴയവേഷങ്ങളില്‍ വീണ്ടുമെത്തും. അപര്‍ണ ഗോപിനാഥാണ് പുതിയ നായിക.
No comments:
Post a Comment