വിവാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കുമൊടുവില്‍, നീണ്ട ഒരിടവേളയ്ക്ക ശേഷം മീരാ ജാസ്മിന്‍ സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. ജയറാമിന്റെ നായികയായി അഭിനയിച്ച 'ഒന്നു മിണ്ടാതെ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
തമിഴില്‍ ചിമ്പു നായകനാകുന്ന 'ഇങ്ക എന്ന സൊല്ലുത്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലിതാ മറ്റൊരു ചിത്രം കൂടെ. 'ഇതിനുമപ്പുറം' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ മീരാജാസ്മിന്റെ നായകനായി എത്തുന്നത് മലയാളത്തിലും തമിഴിലുമെല്ലാം വില്ലന്‍ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ റിയാസ് ഖനാണ്. റിയാസ് ഖാന്‍ നായകനാകുന്ന ആദ്യത്തെ ചിത്രം എന്ന വിശേഷവും ഇതിനുമപ്പുറത്തിനുണ്ട്. മനോജ് ആലുങ്കലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
റഫീക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാധരന്‍ മാസ്റ്റര്‍ ഈണം നല്‍കുന്നു. ലാലു അലക്‌സ്, ലക്ഷിമി പ്രിയ, സിദ്ധിഖ് തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് എജെ രാധാകൃഷ്ണനാണ്. നവംബര്‍ 28ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് ഇതിനുമപ്പുറം. എഴുപതുകളിലെ നായര്‍ സ്ത്രീയുടെ കഥപറയുന്ന ചിത്രത്തില്‍ രുക്മിണി എന്ന ശക്തമായ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.
ജയറാമിന്റെ ഭാര്യയായാണ് ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ മീര അഭിനയിച്ചിരിക്കുന്നത്. 'മിസ് ലേഖ തരൂര്‍ കാണുന്നതാ'ണ് മലയാളത്തില്‍ മീരയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന മറ്റൊരു ചിത്രം
No comments:
Post a Comment