Gallery

Gallery

Tuesday, December 31, 2013

ഫഹദ് ഫാസില്‍ അച്ഛനായി



അങ്ങനെ ഫഹദ് ഫാസില്‍ അച്ഛനായി. കുട്ടിക്കുരണ്ടര വയസ്. അവിവാഹിതനായ ഫഹദിന്‍റെ വിവാഹം മുടക്കാനുള്ള പ്രചരണമല്ല, കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിച്ച പുതിയ പടത്തിലാണു ഫഹദ് ഫാസില്‍ തന്‍റെ കരിയറിലെ ആദ്യ അച്ഛന്‍ വേഷമണിയുന്നത്.

വസുദേവ് സനല്‍ സംവിധാനം ചെയ്‌യുന്ന ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ അച്ഛനാകുന്പോള്‍ ഗാഥയെന്ന രണ്ടരവയസുകാരിയാണ് ഫഹദിന്‍റെ കടിഞ്ഞൂല്‍ സന്താനമാകുന്നത്. ‘അച്ഛനും മകളുമൊത്തുള്ള ചിത്രങ്ങള്‍ മനോരമ ഓണ്‍ലൈനിലുണ്ട്. മനുകൃഷ്ണ എന്നാണു ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ പേര്. സിനിമയില്‍ പ്രധാന കഥാപാത്രമായ ഫഹദിനൊപ്പം ഏകദേശം എല്ലാ രംഗങ്ങളിലും ഗാഥയും നിറഞ്ഞു നില്‍ക്കും.

എറണാകുളം കേന്ദ്രമാക്കി വീണ്ടുമൊരു ഫഹദ് ചിത്രം കൂടി തയാറെടുക്കുകയാണ്. സാഹസികമായ നാലു സംഘട്ടന രംഗങ്ങളാണു ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത. തമിഴിലെ ആക്ഷന്‍ സിനിമകളുടെ സംഘട്ടന സംവിധായകന്‍ രാജശേഖരനാണ് ഇതിലെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ അധികം സിനിമകളില്‍ കണ്ടിട്ടില്ലാത്ത സംഘട്ടനരംഗങ്ങളാണു ഗോഡ്സ് ഓണ്‍ കണ്‍ട്രി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുക. കെട്ടിടങ്ങള്‍ക്കു മുകളിലൂടെ ചാടിയോടിയുള്ള സംഘട്ടനങ്ങളാണ് ഇതില്‍ പ്രധാനം. സാഹസിക സംഘട്ടനരംഗങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും കഥയ്ക്ക് അനുയോജ്യമായവിധത്തില്‍ മാത്രമേ ഇവ ചിത്രീകരിക്കുകയുള്ളൂ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പഴയകാല ആക്ഷന്‍ സിനിമകളുമായി ഒരുവിധ സാമ്യവും ചിത്രത്തിനുണ്ടാകിലെ്ലന്നു ചുരുക്കം.

വിവിധ ലക്ഷ്യങ്ങളുമായി ഒരു ദിവസം എറണാകുളത്തെത്തുന്ന കുറച്ചുപേരുടെ കഥയാണു സിനിമ പറയുന്നത്. ഈ സിനിമയില്‍ ഫഹദ് ഫാസിലിനെക്കാള്‍ വിലപിടിപ്പുള്ള മറ്റൊരു താരം കൂടിയുണ്ട്- മലയാളത്തില്‍ അപൂര്‍വമായി മാത്രം ഉപയോഗിച്ചിട്ടുള്ള ഫാന്‍റം ഗോള്‍ഡ് എന്ന ക്യാമറ. ദിവസവാടക ഒന്നര ലക്ഷം രൂപയാണത്രേ! അരവിന്ദ് കൃഷ്ണയാണു ക്യാമറാമാന്‍.

തട്ടത്തിന്‍ മറയത്തിലെ സുന്ദരി ഇഷ തല്‍വാറും മൈഥിലിയും ലെനയുമാണു നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, ലാല്‍, നന്ദു, സുധീര്‍ കരമന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ആന്‍റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും മൂന്നുപേര്‍ ചേര്‍ന്നാണ് എഴുതുന്നത്- അരുണ്‍ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ്, പ്രവീണ്‍ കുമാര്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രിയം, ഇരുവട്ടം മണവാട്ടി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സനലാണു ഗോഡ്സ് ഓണ്‍ കണ്‍ട്രിയുടെയും സംവിധായകന്‍.


No comments:

Post a Comment

gallery

Gallery