നവാഗതരായ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുകയെന്നത് മമ്മൂട്ടിക്ക് ഇഷ്ടമുള്ള കാര്യമാണ്. പുതിയൊരു നവാഗത സംവിധായകനൊപ്പം കൂടി മമ്മൂട്ടി അഭിനയിക്കുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. സിബി. കെ.തോമസ്- ഉദയ് കൃഷ്ണ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്.
പതിവുപോലെ കോമഡി ചിത്രം തന്നെയാണ് ഇരട്ട തിരക്കഥാകൃത്തുക്കള്‍ എഴുതുന്നത്. 2014ലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രൊജക്ടാണ് ഈ ചിത്രം. എ.സി.വി. ഫിലിംസിന്റെ ബാനറില്‍ വിനോദ് ആണ് നിര്‍മാണം.
ഷിബു ഗംഗാധരന്‍ എന്ന നവാഗതന്റെ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. സക്കറിയയുടെ പ്രെയ്‌സ് ദ് ലോര്‍ഡ് എന്ന ചിത്രം നിര്‍മിക്കുന്നത് മിലന്‍ ജലീല്‍ ആണ്. കഥയുടെ പുതുമ തന്നെയാണ് മമ്മൂട്ടിയെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. മുന്‍പ് സക്കറിയയുടെ വിധേയനിലും മമ്മൂട്ടി നായകനായി അഭിനയിച്ചിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു വിധേയന്‍ സംവിധാനം ചെയ്തത്.
പുതുമുഖ സംവിധായകരെ ഇത്രയധികം പ്രോല്‍സാഹിപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ വേറെയുണ്ടാകില്ല. മമ്മൂട്ടിയുടെ അനുഗ്രഹം ഈ വര്‍ഷം കിട്ടിയ സംവിധായകന്‍ മാര്‍ത്താണ്ഡനായിരുന്നു. ദൈവത്തിന്റെ സ്വന്തം കഌറ്റസ് എന്ന ചിത്രതത്തിലൂടെയാണ് മാര്‍ത്താണ്ഡന്‍ സഹസംവിധാന രംഗത്തു നിന്നു മോചിതനായത്. സിനിമ മോശമല്ലാത്ത അഭിപ്രായം നേടിയതോടെ മാര്‍ത്താണ്ഡനും ശ്രദ്ധിക്കപ്പെട്ടു. പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകന്‍.
പ്രമോദ് പയ്യന്നൂര്‍ ആണ് മമ്മൂട്ടി സഹായിച്ച മറ്റൊരു പുതുമുഖ സംവിധായകന്‍. പ്രമോദ് ആദ്യമായി ചെയ്യുന്ന ബാല്യകാലസഖിയാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രം. ജനുവരിയില്‍ ചിത്രം തിയറ്ററിലെത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണിത്. പ്രമോദ് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
നല്ല കഥയുമായി വരൂ എന്നാണ് പുതുമുഖ സംവിധായകരോടൊക്കെ മമ്മൂട്ടി പറയുന്നത്. യുവസംവിധായകര്‍ക്കൊപ്പം നല്ല ചിത്രത്തില്‍ പ്രവര്‍ത്തിക്കാനാണ് തനിക്കു താല്‍പര്യമെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
No comments:
Post a Comment