ഒത്തിരി പുതുമുഖങ്ങളെ വരവേറ്റ വര്‍ഷമാണ് 2013. മികച്ച ഒത്തിരി താരജോഡികളെയും ഈ വര്‍ഷം കാണാന്‍ കഴിഞ്ഞു. മിക്ക ചിത്രത്തിന്റെ വിജയവും ഇത്തരത്തിലുള്ള ജോഡികളായിരുന്നു. അങ്ങനെയെങ്കില്‍ 2013ലെ മികച്ച ജോഡികളാരായിരിക്കും.
വണ്‍ ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മികച്ച താര ജോഡികളായി കണ്ടെത്തിയത് നേരം എന്ന ചിത്രം മികച്ച വിജയമാക്കിയ നസ്‌റിയ നസീമിനെയും നിവിന്‍ പോളിയെയുമാണ്. അല്‍ഫോണ്‍സ് പുത്രരന്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്ത ചിത്രം ഒരേസമയം തമിഴിലും മലയാളത്തിലും വിജയമായിരുന്നു.
ആന്‍ഡ്രിയ ജെര്‍മിയയും ഫഹദ് ഫാസിലുമായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ട ജോഡികള്‍. എന്നാല്‍ ഇവര്‍ക്ക് രണ്ടാം സ്ഥാനമേ നേടാന്‍ കഴിഞ്ഞുള്ളൂ. കുഞ്ഞനന്തന്റെ കടയിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും നൈല ഉഷയുമാണ് മൂന്നാം സ്ഥാനത്ത്.
No comments:
Post a Comment