Gallery

Gallery

Thursday, December 26, 2013

മേക്കോവര്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് സനുഷ



സിനിമയില്‍ പുതമുഖ താരങ്ങള്‍ അവസരം കുറയുമ്പോള്‍ പെട്ടന്ന് മേക്കോവര്‍ ചെയ്ത് മുന്‍നിരയിലെത്തുന്നത് ഇപ്പോള്‍ മലയാളത്തില്‍ പതിവാണ്. രമ്യ നമ്പീശന്‍, മുക്ത, ഭാമ, നസ്‌റിയ നസീം അങ്ങനെ നീളുന്നു ആ നിര. പക്ഷെ മലയാളത്തില്‍ ബാലതാരമായെത്തി ഇപ്പോള്‍ നായികാ നിരയിലേക്ക് ചേക്കേറുന്ന സനുഷയ്ക്ക് ഈ മേക്കോവറിനോട് ഒട്ടും താത്പര്യമില്ലത്രെ.

മേക്കോവറിനെ കുറിച്ച് ചോദിക്കുമ്പോള്‍ സനുഷ പറയുന്നു മലയാളികള്‍ എന്നെ സ്വന്തം മകളെ പോലെയാണ് കാണുന്നത്. പെട്ടന്ന് മേക്കോവര്‍ ചെയ്ത് വന്ന് അവര്‍ക്കിടയിലുള്ള ഇംപ്രഷന്‍ മാറ്റിക്കളയാന്‍ താനാഗ്രഹിക്കുന്നില്ല. ഇപ്പോഴുള്ള ഈ വേഷത്തില്‍ താന്‍ വളരെ തൃപ്തയാണെന്നും സനുഷ കൂട്ടിച്ചേര്‍ത്തു.

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രമാണ് സനുഷയുടേതായി ഒടുവില്‍ റിലീസായത്. ഒരു ഗര്‍ഭിണിയുടെ വേഷത്തിലാണ് സനുഷ എത്തിയത്. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ പഠനത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും സനുഷ വ്യക്തമാക്കി. തനിക്ക് അഭിനയ സാധ്യതയുള്ള ചിത്രങ്ങളില്‍ മാത്രമെ അഭിനയിക്കുകയുള്ളൂ എന്നും സനുഷ പറഞ്ഞിട്ടുണ്ട്.


ബാലതാരമായാണ് സനുഷ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കാഴ്ച, മീശാമാധവന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു. തമിഴില്‍ ഒന്ന് രണ്ട് ചിത്രങ്ങളില്‍ നായികയായി വേഷമിട്ടതിന് ശേഷം മലയാളത്തില്‍ ദിലീപിന്റെ നായികയായി മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചു.







No comments:

Post a Comment

gallery

Gallery