ജി ഫോര്‍ ഗോള്‍ഡില്‍ ലാല്‍ കള്ളക്കടത്തുകാരന്‍?
മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥപൂര്‍ത്തിയാക്കിയെന്ന് സംവിധായകന്‍ രഞ്ജിത്ത് വ്യക്തമാക്കിയതോടെ ഇപ്പോള്‍ ചലച്ചിത്രലോകത്തെവിടെയും ചര്‍ച്ച ഈ ചിത്രത്തെക്കുറിച്ചാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് പടം എന്ന തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മഞ്ജുവിന് റോളില്ല എന്നത് വലിയ വാര്‍ത്തയായി മാറിയിരുന്നു. മഞ്ജുവും ലാലും വീണ്ടുമൊന്നിയ്ക്കുന്നുവെന്ന പ്രതീക്ഷ ഇല്ലാതായോടെ ഇപ്പോള്‍ ചിത്രത്തിന്റെ ഇതിവൃത്തമെന്താണെന്നകാര്യത്തിലാണ് ഏവര്‍ക്കും ആകാംഷ.
മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുകയെന്നത് പ്രേക്ഷകരെ സംബന്ധിച്ച് ഒരു ഉത്സവം തന്നെയാണ്. ഇന്നോളം മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രങ്ങള്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ചതാണ് ചരിത്രം. ജി ഫോര്‍ ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കള്ളക്കടത്തുകാരന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. ട്രാക്കില്‍ സ്വര്‍ണം മാത്രം ലക്ഷ്യമിടുന്നൊരു കായികതാരവും ഒരു കള്ളക്കടത്തുകാരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ എന്നാണ് കേള്‍ക്കുന്നത്.
ചിത്രത്തില്‍ അത്‌ലറ്റായി എത്തുന്നത് കുഞ്ചാക്കോ ബോബനായിരിക്കുമെന്നും കേള്‍ക്കുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോടൊന്നും രഞ്ജിത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരക്കഥാരചന പൂര്‍ത്തിയാക്കിയെന്നതുമാത്രമാണ് ഇതുവരെ രഞ്ജിത്ത് വ്യക്തമാക്കിയിട്ടുള്ള കാര്യം. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന കൂതറയെന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയാലുടന്‍ മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രത്തിന്റെ സെറ്റിലെത്തുമെന്ന് അറിയുന്നു.
No comments:
Post a Comment