എന്തായിത്? ഫാന്‍സിഡ്രെസ്സോ? താടിയും മുടിയും നീട്ടി വഴിയെ പോയ ഒരു പട്ടിയെയും കെട്ടിപ്പിടിച്ചു ഇരിക്കുന്ന ലാലേട്ടനെ കണ്ടാല്‍ ആരാധകര്‍ക്ക് പോലും മനസ്സിലാകില്ല. കൂതറ സിനിമയില്‍ അഭിനയിക്കാനായി വേഷം മാറിയതാണെങ്കിലും ലാലേട്ടാ ഇത്രയ്ക്കങ്ങോട്ട് വേണായിരുന്നോ?
പടത്തിന് കൂതറയെന്ന് പേരിട്ടപ്പോള്‍ തുടങ്ങിയതാണ് ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍. മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ കൂടി ശ്രദ്ധപിടിച്ചു പറ്റിയപ്പോള്‍ പ്രതീക്ഷകളും കൂടി.
കൂതറയുടേതായി ഇറങ്ങുന്ന ചിത്രങ്ങളില്‍ മോഹന്‍ലാലിനെ മാത്രമേ ഇൗ കൂതറ ഗെറ്റപ്പില്‍ കാണുന്നുള്ളൂ. കൂടെയുള്ള ഭരത്തും,സണ്ണിയും , ടൊവീനോയും നല്ല കുട്ടികളായി ഇരിക്കുന്നു. പഞ്ചകൂതറ എന്ന അടിക്കുറിപ്പില്‍ മോഹന്‍ലാല്‍ തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ഇട്ടിരിക്കുന്ന പുതിയ ചിത്രം കണ്ടാല്‍ ആരും ഞെട്ടിപ്പോകും. പോസ്റ്റര്‍ കണ്ടു ഞെട്ടിയ ആരാധകര്‍ക്കായി ചിത്രത്തില്‍ എന്താണ് ഒരുക്കി വച്ചിരിക്കുന്നതെന്ന് കണ്ടു തന്നെയറിയണം.
No comments:
Post a Comment