Gallery

Gallery

Thursday, December 19, 2013

പോലീസും കള്ളനും ചേര്‍ന്ന് ഒന്നരക്കോടി മോഷ്ടിച്ചു





പുനെ: മുംബൈ - പുനെ എക്‌സ്പ്രസ് ഹൈവേയില്‍ ഒന്നരക്കോടിയോളം രൂപയും സ്വര്‍ണവും മോഷ്ടിച്ച വന്‍ കവര്‍ച്ചാ സംഘത്തെ പോലീസ് പിടികൂടി. പിടിയിലായവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടുന്നു. ഡിസംബര്‍ പത്താം തീയതിയാണ് പോലീസുകാരും കള്ളന്മാരും കൈ കോര്‍ത്ത് 1.29 കോടിയോളം മോഷ്ടിച്ചത്. പണവും സ്വര്‍ണവുമായി മുംബൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വരികയായിരുന്നു മൂന്നംഗ സംഘത്തെയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.

രാത്രി പത്തരയോടെ ഖോപോളിയിലുളള റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി കയറിയതായിരുന്നു ജ്വല്ലറി ജീവനക്കാരായ മൂന്നംഗസംഘം. കവര്‍ച്ചാ സംഘത്തിലെ രണ്ട് പോലീസുകാരും പോലീസുകാരായി അഭിനയിച്ച മറ്റഞ്ച് പേരും ചേര്‍ന്ന് ജ്വല്ലറി ജീവനക്കാരെ സമീപിച്ചു.

ബോംബ് കേസുമായി ബന്ധപ്പെട്ട് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണ് എന്നാണ് ഇവര്‍ മൂന്നംഗസംഘത്തെ അറിയിച്ചത്. ഇത് കേട്ട് ജ്വല്ലറി ജീവനക്കാര്‍ പ്രതിഷേധിക്കാന്‍ നോക്കിയെങ്കിലും സഹയാത്രികരെ വിശ്വസിപ്പിച്ച ശേഷം പോലീസുകാര്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടവേരയില്‍ കയറ്റി ലോനാവലയിലെ ആളില്ലാത്ത സ്ഥലത്ത് കൊണ്ടുപോയ ശേഷം പണവും സ്വര്‍ണവും കവര്‍ന്ന് ഇവരെ ഇറക്കിവിടുകയായിരുന്നു.


പണവും സ്വര്‍ണവും മാത്രമല്ല, ഇവരുടെ മൊബൈല്‍ ഫോണുകള്‍ പോലും മോഷണസംഘം പിടിച്ചുവാങ്ങി. ഇവരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കൂട്ടുകാരായ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് കള്ളന്മാരെയും കൂട്ടിയാണ് ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തതെന്ന് പോലീസ് എസ് പി അങ്കുഷ് ഷിന്‍ഡെ പറഞ്ഞു. ജീവനക്കാര്‍ വിളിച്ച് പറഞ്ഞതനുസരിച്ച് സംഗ്ലിയിലെ ജ്വല്ലറി ഉടമയാണ് പോലീസില്‍ പരാതി നല്‍കിയത്.














No comments:

Post a Comment

gallery

Gallery