വാഷിംഗ്ടണ്‍: അമേരിയ്ക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രഞ്ജ ദേവയാനി കോബ്രഗേഡിനെ നഗ്നയാക്കി യുഎസ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയതായി റിപ്പോര്‍ട്ട്. വിസയില്‍ കൃത്രിമം കാട്ടിയ കുറ്റത്തിനാണ് ദേവയാനി അറസ്റ്റിലാകുന്നത്. അറസ്റ്റിലായ ഇവരെ മയക്കുമരുന്ന് കേസ്, മറ്റ് ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട കൊടുംകുറ്റവാളികള്‍ക്കൊപ്പമാണ് പാര്‍പ്പിച്ചതെന്നും റിപ്പോര്‍്ട്ട്
ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ അറസ്റ്റ് ചെയ്തതിലും യുഎസ് ഉദ്യോഗസ്ഥര്‍ അവരോട് പെരുമാറിയ രീതിയും ഇന്ത്യ അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചായാണ് ദേവയാനി പിടിയിലാകുന്നത്. കുട്ടികളെ പരിചരിയ്ക്കാനുള്ള ആയമാരെ യുഎസിലേയ്ക്ക് കൊണ്ട് വരുന്ന വിസ രേഖകളില്‍ ക്രമക്കേട് നടത്തിയെന്നതാണ് ഉദ്യോഗസ്ഥയ്‌ക്കെതിരായ കേസ്.
ദേവയാനിയുടെ വീട്ടില്‍ നിന്ന് കാണാതായ സംഗീത റിച്ചോര്‍ഡ് എന്ന ആയയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. മണിയ്ക്കൂറില്‍ 9.75 ഡോളര്‍ പ്രതിഫലമാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ 3.11 ഡോളര്‍മാത്രമാണ് നല്‍കിയതെന്നുമാണ് ആരോപണം.
പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്. 2,50,000 ഡോളറിന്റെ ജാമ്യത്തിന് ഇവരെ കോടതി വിട്ടയച്ചിരുന്നു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കാര്യാലയത്തിലെ രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, വനിച വിഭാഗം ഡെപ്യൂട്ടി കേണ്‍സുല്‍ ജനറലാണ് ദേവയാനി.
No comments:
Post a Comment