Gallery

Gallery

Friday, December 27, 2013

ഫഹദിന്റെ അനുജനും സിനിമയിലേക്ക്




ഫഹദ് ഫാസിലിനുപിന്നാലെ സംവിധായകന്‍ ഫാസിലിന്റെ ഇളയമകനും അഭിനയരംഗത്തേക്കെന്ന് വാര്‍ത്തകള്‍. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ പുതിയ ചിത്രത്തിലാണ് ഫഹദിന്റെ അനുജന്‍ വച്ചു ഫാസില്‍ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് സൂചന.


മുമ്പും വച്ചുവിന്റെ സിനിമാപ്രവേശത്തെ കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. നിരവധി ചിത്രങ്ങളില്‍ കാമറ കൈകാര്യം ചെയ്ത് ദേശീയതലത്തില്‍ വരെ ശ്രദ്ധനേടിയ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത ‘അന്നയും റസൂലി’ലും ഫഹദായിരുന്നു നായകന്‍. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

മധു നീലകണ്ഠനാണ് പുതിയ ചിത്രത്തിനായി കാമറ ചലിപ്പിക്കുക. ജനുവരിയോടെ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങുമെന്ന് അറിയുന്നു.









No comments:

Post a Comment

gallery

Gallery