Gallery

Gallery

Saturday, March 8, 2014

പ്രിയദര്‍ശന്‍ വിരമിക്കുന്നു




ഗീതാഞ്ജലിയ്ക്ക് ശേഷം പ്രിയദര്‍ശനെ കുറിച്ച് വന്നിരുന്ന വാര്‍ത്തകള്‍ ഭാര്യ ലിസിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇരുവരും തമ്മില്‍ പിരിയാനൊരുങ്ങുന്നെന്നുവരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതെല്ലാം എല്ലാ കുടുംബത്തിലും ഉള്ളപോലെ സൗന്ദര്യ പിണക്കം മത്രമാണെന്ന് വിശദീകരിച്ച് പ്രിയന്‍ തന്നെ രംഗത്ത് വന്നതോടെ എല്ലാം ഒന്ന് കെട്ടടങ്ങി.



സിസിഎല്‍ ഫൈനലില്‍ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാദങ്ങളെല്ലാം ഒന്നുമല്ലാതായി. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കാരണം പ്രയന്‍ സിനിമയില്‍ നിന്ന് വിരമിക്കുന്നുവെന്ന്. ഇക്കാര്യം പ്രിയന്‍ തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞെന്നാണ് അറിയുന്നത്. സജീവമായിരിക്കെ ഒരു സിനിമാ പ്രവര്‍ത്തകന്‍ വെള്ളിത്തരയില്‍ നിന്ന് വിരമിക്കുന്നത് ഒരു പക്ഷെ ഇത് ആദ്യത്തെ സംഭവമായിരിക്കും. അവസരങ്ങള്‍ കുറയുമ്പോള്‍ സ്വാഭാവികമായുള്ള പിന്മാറ്റമല്ലാതെ ആരും വിരമിച്ചതായി അധികം കേട്ടിട്ടില്ല. ഇന്ത്യയില്‍ തന്നെ മുന്‍നിര സംവിധായകന്മാരില്‍ ഒരാളാണ് പ്രിയന്‍.



ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഒരാള്‍. അങ്ങനെയുള്ള പ്രിയന്റെ ഈ വരിമിക്കല്‍ തീര്‍ത്തും വ്യക്തിപരം മാത്രമണെന്നാണ് കേള്‍ക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഗീതാഞ്ജലി എന്ന ചിത്രമാണ് ഒടുവില്‍ റിലീസ് ചെയ്തത്. അതേ സമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ പ്രിയന് താത്പര്യമുണ്ട്





No comments:

Post a Comment

gallery

Gallery