പതിനഞ്ചുകാരിയായി ഭാമ
എഴുപത്തിയഞ്ചുകാരിയായ സ്ത്രീയായും അമ്മയുമായൊക്കെ നമ്മുടെ നായികമാര്‍ അഭിനയിക്കാറുണ്ടെങ്കിലും തന്നെക്കാള്‍ പ്രായം കുറഞ്ഞ വേഷത്തില്‍ പ്രത്യക്ഷപ്പെടുക വിരളമാണ്. കാരണം അതൊക്കെ നായകന്മാര്‍ക്ക് പറഞ്ഞിരിക്കുന്ന പണിയാണല്ലോ. ഈ പ്രവണതക്ക് ഒരു മാറ്റം വരുത്തുകയാണ് യുവനടി ഭാമ. രാജേഷ് മങ്കര സംവിധാനം ചെയ്യുന്ന ഒറ്റമന്ദാരം എന്ന ചിത്രത്തില്‍ പതിനഞ്ചുകാരിയുടെ വേഷത്തിലാണ് ഇരുപത്തിയഞ്ചുകാരിയായ ഭാമയെത്തുന്നത്. ആന്ധ്രാപ്രദേശില്‍ താമസിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ഒറ്റമന്ദാരം പറയുന്നത്. സഹോദരീ ഭര്‍ത്താവിനാല്‍ ഗര്‍ഭിണിയാകുന്ന പതിനഞ്ചുകാരിയെയാണ് ചിത്രത്തില്‍ ഭാമ അവതരിപ്പിക്കുന്നത്.
സജിതാ മഠത്തിലാണ് ഭാമയുടെ സഹോദരിയായെത്തുന്നത്. സഹോദരീ ഭര്‍ത്താവിനെ അവതരിപ്പിക്കുന്നത് നന്ദുവും. യഥാര്‍ത്ഥ കഥയാണ് തന്റെ സിനിമക്ക് ആധാരമെന്ന് സംവിധായകന്‍ പറഞ്ഞു. അജയ് മുത്തനയാണ് തിരക്കഥ.
ലോഹിതദാസ് കണ്ടെത്തിയ നായികയാണെങ്കിലും കരിയറില്‍ മികച്ച വേഷങ്ങൊന്നും ഭാമയ്ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഒറ്റമന്ദാരത്തിലെ കഥാപാത്രം ഭാമയ്ക്ക ഭാഗ്യെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച കൊന്തയും പൂണുലുമാണ് ഭാമയുടെ അടുത്ത് റിലീസ് ചെയ്ത ചിത്രം.
No comments:
Post a Comment