പുതിയ സ്റ്റാര്‍ സിങ്ങറില്‍ രഞ്ജിനി ഹരിദാസില്ല?
മോഡലിങ്ങിലും സൗന്ദര്യ മത്സര വേദിയിലും കഴിവുതെളിയിച്ച രഞ്ജിനി ഹരിദാസിനെ മലയാളികള്‍ക്ക് ഇത്രയേറെ സുപരിചിതയാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന സംഗീത റിയാലിറ്റി ഷോയാണ്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സംഗീതത്തിലുപരി രഞ്ജിനിയെയാണ് മലയാളികള്‍ക്ക് ഓര്‍മ്മവരിക. ഷോയിലൂടെ രഞ്ജിനി നേടിയെടുത്ത പോപ്പുലാരിറ്റി ചില്ലറയല്ല. മലയാളവും ഇംഗ്ലീഷും കൂട്ടിക്കുഴച്ച് പുതിയൊരു അവതാരക ഭാഷ തന്നെ രഞ്ജിനി ഉണ്ടാക്കിയെടുത്തു. ചിലപ്പോഴൊക്കെ വിവാദങ്ങളും. ഇടക്കാലത്ത് നിര്‍ത്തിവച്ച ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഏഷ്യാനെറ്റ് വീണ്ടും തുടങ്ങുകയാണ്.
ഷോയിലേയ്ക്ക് മത്സരാര്‍ത്ഥികളെയെല്ലാം ക്ഷണിച്ചുകഴിഞ്ഞു. സ്റ്റാര്‍ സിങ്ങറിനൊപ്പം അവതാരകയായി രഞ്ജിനി തന്നെ എത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. അങ്ങനെയിരിക്കേയാണ് ഏഷ്യാനെറ്റ് അക്കാര്യം പുറത്തുവിട്ടത്. ഈ സീസണില്‍ സ്റ്റാര്‍ സിങ്ങറിന് അവതാരകയില്ല. മത്സരാര്‍ത്ഥികളും വിധി കര്‍ത്താക്കളും മാത്രമേ ഷോയിലുണ്ടാകൂ എന്നാണ് കേള്‍ക്കുന്നത്. പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കാനാണ് അവതാരകയില്ലാതെ പരിപാടി തുടങ്ങാന്‍ ഏഷ്യാനെറ്റ് തീരുമാനിച്ചതെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യം പുറത്തുവന്നതോടെ പലരും പറയുന്നത് രഞ്ജിനി ഹരിദാസ് ഉണ്ടാക്കിവെയ്ക്കുന്ന വിവാദങ്ങള്‍ ഭയന്നാണ് അവതാരകതന്നെ വേണ്ടെന്ന തീരുമാനത്തില്‍ അണയറക്കാര്‍ എത്തിയതെന്നാണ്.
എന്തായാലും അധികം വൈകാതെ ഷോ തുടങ്ങും. ഇപ്പോള്‍ രഞ്ജിനി വീണ്ടും സ്റ്റാര്‍ സിങ്ങറിന്റെ ഫ്‌റോറില്‍ എത്തുമോയെന്ന് അറിയാനായി കാത്തിരിക്കാം. ഇത്തവണ എംജി ശ്രീകുമാര്‍, റിമ ടോമി, അനുരാധാ ശ്രീറാം എന്നിവരാണ് വിധി കര്‍ത്താക്കളായി എത്തുന്നത്. 17 മത്സരാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുക.
No comments:
Post a Comment