Gallery

Gallery

Friday, March 28, 2014

fahad naziriya marriage gossip new movie bangloore days

ഫഹദ്-നസ്രിയ വിവാഹം കഴിഞ്ഞു?

മലയാളത്തിന്റെ യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാവുകയാണെന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയായിരുന്നു ചലച്ചിത്രലോകവും ആരാധകരും സ്വീകരിച്ചത്. ആരാധകരില്‍ ചിലര്‍ക്ക് ഫഹദും നസ്രിയയും വിവാഹിതരാകുന്നതില്‍ അല്‍പം വിഷമമൊക്കെയുണ്ടായിരുന്നെങ്കിലും രണ്ടു പേരുടെയും എന്‍ഗേജ്‌മെന്റ് ഫോട്ടോകളെല്ലാം കണ്ടതോടെ അതെല്ലാം മാറുകയും ഏവരും പുതിയ ജോഡികള്‍ക്ക് മംഗളങ്ങള്‍ നേരുകയും ചെയ്തു.


ഇപ്പോള്‍ കേള്‍ക്കുന്നത് ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും കെട്ടുകഴിഞ്ഞുവെന്നാണ്. സംവിധായകന്‍ ഫാസില്‍ മകന്‍ നസ്രിയയെ വിവാഹം കഴിയ്ക്കാന്‍ പോവുകയാണെന്നകാര്യം പ്രഖ്യാപിയ്ക്കുന്നതിന് മുമ്പേ തന്നെ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നുവെന്നാണ് പറയപ്പെടുന്നത്. അത് പക്ഷേ ഒരു സിനിമയ്ക്ക് വേണ്ടിയായിരുന്നുവെന്ന് മാത്രം. അഞ്ജലി മേനോന്‍ ഒരുക്കുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് വേണ്ടിയാണ് നസ്രിയ-ഫഹദ് വിവാഹം ഷൂട്ട് ചെയ്തത്.


ജീവിതത്തില്‍ ഇരുവരും ഒന്നിയ്ക്കാന്‍ പോകുന്നകാര്യം പുറത്തറിയിയ്ക്കുന്നതിന് മുമ്പേ സിനിമയ്ക്കുവേണ്ടിയെടുത്ത രംഗങ്ങള്‍ പുറത്തുവിടരുതെന്ന നിര്‍ദ്ദേശമനുസരിച്ച് അണിയറക്കാര്‍ ഇക്കാര്യം രഹസ്യമാക്കി വെയ്ക്കുകയായിരുന്നുവത്രേ. മൊബൈല്‍ ഫോണില്‍പോലും ആരെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കാതെ അത്രയും രഹസ്യമായിട്ടായിരുന്നുവേ്രത അഞ്ജലി ഫഹദ്-നസ്രിയ വിവാഹം ചിത്രീകരിച്ചത്. ഫഹദും നസ്രിയയും ആദ്യമായി ജോഡിചേരുന്ന ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ഇതിന്റെ ചിത്രീകരണത്തിനിടെയാണ് ഫാസില്‍ ഇവര്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നകാര്യം പ്രഖ്യാപിച്ചത്.


എന്തായാലും വിവാഹപ്രഖ്യാപനത്തിന് മുമ്പേ നടത്തി ഈ വിവാഹം ഇവര്‍ക്കെന്നും ഓര്‍ത്തിരിക്കാന്‍ സുഖമുള്ളകാര്യമായി മാറുമെന്നതില്‍ സംശയമില്ല.

No comments:

Post a Comment

gallery

Gallery