Gallery

Gallery

Sunday, March 23, 2014

നഷ്ടം നഷ്ടം തന്നെ, ഇനി മോഹന്‍ലാലിന്റെ കൊടുങ്കാറ്റ്

നഷ്ടം നഷ്ടം തന്നെ, ഇനി മോഹന്‍ലാലിന്റെ കൊടുങ്കാറ്റ്

ദൃശ്യം എന്ന ചിത്രം വമ്പന്‍ വിജയമായിരുന്നെങ്കിലും അതിന് ശേഷം മോഹന്‍ലാലിന് ഒന്നൊന്നായി നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം നഷ്ടപ്പെട്ടത് രഞ്ജിത്ത് സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ ജി ഫോര്‍ ഗോള്‍ഡാണ്. ഏറെക്കൊട്ടിഘോഷിച്ച സിനിമ പെട്ടന്നാണ് രഞ്ജിത്ത് പിന്‍വലിക്കുന്ന കാര്യം പറഞ്ഞത് ചിത്രത്തിന്റെ താര നിര്‍ണയം പോലും പൂര്‍ത്തിയായി വരികയായിരുന്നു,


ലൈല ഒ ലൈല യാണ് പിന്നെ തിരിച്ചടിച്ചത്. റണ്‍ ബേബിയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളിനെ തന്നെയായിരുന്നു നായികയായി കണ്ടത്. റണ്‍ ബേബി റണ്‍ ടീം വീണ്ടും ഒന്നിക്കുന്നെന്ന വാര്‍ത്ത മോഹന്‍ ലാല്‍ തന്നെയാണ് തന്റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്. പിന്നെ കേട്ടു, ജോഷി ചിത്രം തത്കാലത്തേയ്ക്ക് മാറ്റിവയ്ക്കുന്നുവെന്ന്. അങ്ങനെ അതും പോയി. ഒടുവില്‍ ചതിച്ചത് തമിഴകമാണ്. നാന്‍ സിങ്കപ്പൂ മനിതന്‍ എന്ന ചിത്രത്തില്‍ നായകനാകാന്‍ സംവിധായകന്‍ തിരു ആദ്യം സമീപിച്ചത് മോഹന്‍ലാലിനെയായിരുന്നത്രെ. അഭിനയിക്കാമെന്ന് ലാല്‍ ഉറപ്പും നല്‍കി.

എന്നാല്‍ പിന്നീട് തിരുവിന്റെ അടുത്ത സുഹൃത്തും നടനുമായ വിശാല്‍ ചിത്രത്തിന്റെ കഥ വായിക്കുകയും താത്പര്യനായ വിശാല്‍ തനിക്കിത് ചെയ്താല്‍ കൊള്ളാമെന്നുമുണ്ടെന്ന് പറഞ്ഞപ്പോള്‍ ആ ചാന്‍സും മോഹന്‍ലാലിന് പോയി. ഇത്തവണ വിഷുവിനും ലാലിന് ചിത്രങ്ങളില്ല. അപ്പോഴിതാ പുതിയ വാര്‍ത്ത. ആഷിഖ് അബു ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. കൊടുങ്കാറ്റെന്നാണ് ചിത്രത്തിന്റെ പേര്. ഇതും അനൗണ്‍സ് ചെയ്തതേയുള്ളൂ. താരനിര്‍ണയമോ മറ്റ് കാര്യങ്ങളോ പൂര്‍ത്തിയായിട്ടില്ല.


 ഇതാദ്യമായാണ് ആഷിഖ് ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് ആഷിഖ് അബു. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററിന് വമ്പന്‍ സ്വീകരണമാണ് കിട്ടിയത്. അത് കഴിഞ്ഞാല്‍ ഒപ്പനയെന്ന ചിത്രമാണ് ചെയ്യുക. റിമ കല്ലിങ്കലായിരിക്കും ഇതിലെ നായിക. മാലബാറിലെ പെണ്‍കുട്ടികള്‍ ഒരുക്കിയ 'നീ മാഹീത്തെ പെമ്പിള്ളേര കണ്ടിക്കാ' എന്ന പാട്ടിനെ ആസ്പദമാക്കിയാണ് ഒപ്പന ഒരുക്കുന്നത്.

No comments:

Post a Comment

gallery

Gallery