Gallery

Gallery

Friday, March 21, 2014

mammootty malayalam actor movies

പരാജയപ്പെട്ടത് 21 ചിത്രങ്ങള്‍



21 സിനിമകള്‍ തുടര്‍ച്ചയായി പൊട്ടിപ്പൊളിഞ്ഞ ഒരു നടന്റെ അവസ്ഥയെന്തെന്നു ചിന്തിച്ചു നോക്കൂ. മലയാളത്തിലല്ലെങ്കില്‍ ്അയാള്‍ എന്നോ പ്രേക്ഷകരുടെ മനസ്സില്‍ നിന്നു മാഞ്ഞുപോകുമായിരുന്നു. പക്ഷേ ഇവിടെ ഫാന്‍സുകാരും കുറേ മാധ്യമങ്ങളും ഉള്ളതുകൊണ്ട് മമ്മൂട്ടി എന്ന നടന്‍ ഇപ്പോഴും സൂപ്പര്‍സ്റ്റാര്‍ ആയി വാഴുന്നു. 2010ല്‍ റിലീസ് ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയന്റിനു ശേഷം 21 മമ്മൂട്ടി ചിത്രങ്ങള്‍റിലീസ്‌ചെയ്തു.


 അതില്‍ രണ്ടെണ്ണം മാത്രം ചെറിയ വിജയം നേടി. ബാ്ക്കിയെല്ലാം തകര്‍ന്നു തരിപ്പണമായി. ഹിറ്റ് എന്നുപറയാന്‍ ഒരു ചിത്രവുമില്ലാതെ മൂന്നു വര്‍ഷം. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനു ശേഷം റിലീസ് ചെയ്യുന്നത് ബെസ്റ്റ്് ആക്ടര്‍, ഓഗസ്റ്റ് 15, ഡബിള്‍സ്, ട്രെയിന്‍ ബോംബെ മാര്‍ച്ച് 12, വെനീസിലെ വ്യാപാരി, കിങ്ങ് ആന്‍ഡ് കമ്മിഷണര്‍, കോബ്ര, താപ്പാന, ജവാന്‍ ഓഫ് വെള്ളിമല, ഫേസ് ടു ഫേസ്, ബാവൂട്ടിയുടെ നാമത്തില്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, ഇമാനുവല്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കുഞ്ഞനന്തന്റെ കട, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സൈലന്‍സ്, ബാല്യകാലസഖി, പ്രെയ്‌സ് ദ് ലോ്ഡ് എന്നീ ചിത്രങ്ങളാണ്. ഇതില്‍ ഇമാനുവല്‍, ക്ലീറ്റസ് എന്നിവ മാത്രമാണ് അല്‍പമെങ്കിലും ആശ്വസിക്കാവുന്ന വിജയം നേടിത്. ബാക്കിയെല്ലാം ഒരേഗണത്തില്‍ പെട്ടതായിരുന്നു.


ഇതില്‍ പലതിനും സാറ്റലൈറ്റ് റൈറ്റിലൂടെ ലാഭം നേടാന്‍ കഴിഞ്ഞെങ്കിലും തിയറ്ററില്‍ പരാജയം നേരിടേണ്ടി വന്നു. നിര്‍മാതാക്കള്‍ക്കു ലാഭമുണ്ടാക്കിക്കൊടുക്കാന്‍ മാത്രമല്ലല്ലോ സിനിമ. ആത്യന്തികമായി പ്രേക്ഷകരെ രസിപ്പിക്കുന്നതാകണ്ടേ. അതില്‍ ഈ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു. ഇത്രയൊക്കെ സിനിമകള്‍ പരാജയപ്പെട്ടിട്ടും മമ്മൂട്ടിയോ അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുന്നവരോ ഒരു വീണ്ടുവിചാരത്തിനു തയാറാകുന്നില്ല എന്നതാണു കഷ്ടം. എന്തുകൊണ്ട് ഇത്രയധികം സിനിമകള്‍ പരാജയപ്പെടുന്നു എന്ന് അന്വേഷിക്കേണ്ടത് ഒരു കലാകാരന്റെ കടമയാണ്. അതുപാലിക്കാന്‍ അദ്ദേഹം തയാറാകുന്നില്ല.

No comments:

Post a Comment

gallery

Gallery