ബിജു മേനോനെ രാഷ്ട്രീയത്തിലെടുത്തേ !
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു മല്‍സരിക്കുന്ന ഒരേയൊരു സിനിമാ നടന്‍ ചാലക്കുടിയിലെ എല്‍ഡിഎഫ് സ്വതന്ത്രന്‍ ഇന്നസെന്‍റാണ്. എന്നാല്‍ എല്‍പിഎഫ് എന്ന മുന്നണിയുടെ സ്ഥാനാര്‍ഥിയായി മറ്റൊരു നടന്‍ കൂടി ഇത്തവണ ജനവിധി തേടുന്നുണ്ട്.
വോട്ടഭ്യര്‍ഥനയുമായി ചിരിച്ചുനില്‍ക്കുന്ന ബിജു മേനോന്‍റെ ഫ്ളക്സ് ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണു തൊടുപുഴയില്‍. ഇടുക്കിയിലെ മുന്നണിസ്ഥാനാര്‍ഥികളായ ഡീന്‍ കുര്യാക്കോസിന്‍റെയുംജോയ്സ് ജോര്‍ജിന്‍റെയും ബോര്‍ഡുകള്‍ക്കു സമീപം ബിജു മേനോനു വേണ്ടിയുള്ള ചുവരെഴുത്തും തകൃതിയായി നടക്കുന്നു.
പാതിരാത്രിയില്‍ പെട്രോമാക്സിന്‍റെയും ടോര്‍ച്ചിന്‍റെയും വെളിച്ചത്തില്‍ ടിനി ടോമും ശശി കലിംഗയുമെല്ലാമാണു ചുവരെഴുതുന്നത്. ബിജു മേനോന്‍റെ ചിത്രമൊട്ടിച്ച പ്രചാരണവാഹനം. ആദര്‍ശ രാഷ്ട്രീയത്തിന്‍റെ പോരാളി, യുവത്വത്തിന്‍റെ ആവേശം എന്നെല്ലാം എഴുതിയ ചുവന്ന ബാനറുകളും തയാര്‍. ബിജു മേനോനും രാഷ്ട്രീയത്തിലിറങ്ങിയോ എന്ന് ചിന്തിച്ചുനിന്ന നാട്ടുകാര്‍ക്കു പിടികിട്ടിയതു പിന്നീടാണ്... ബിജു മേനോന്‍ നായകനാകുന്ന പുതിയ സിനിമയിലെ പ്രധാന രംഗങ്ങളുടെ ചിത്രീകരണമായിരുന്നു അത്.
ജിബു ജേക്കബ് സംവിധാനം ചെയ്‌യുന്നസിനിമയില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണു ബിജു മേനോന്‍ അവതരിപ്പിക്കുന്ന സി.പി. മാമച്ചന്‍ എന്ന കഥാപാത്രം. എല്‍പിഎഫിന്‍റെ എതിര്‍ മുന്നണിയായ യുപിഎഫിനുംഇരിക്കൂരില്‍ സ്ഥാനാര്‍ഥിയുണ്ട്. ഇരു മുന്നണികളുടെയും തിരഞ്ഞെടുപ്പു പ്രചാരണരംഗമാണു കഴിഞ്ഞദിവസം രാത്രി തൊടുപുഴയ്ക്കടുത്തുള്ള ചള്ളാവയല്‍ കവലയില്‍ ചിത്രീകരിച്ചത്. 1983സിനിമയിലെ നിക്കി ജല്‍റാണിയാണു നായിക.
No comments:
Post a Comment