വിഷുവിന് തിയറ്ററുകളില്‍ അമിട്ടുപൊട്ടും
ഈ വര്‍ഷം വിഷുവിന് കേരളത്തിലെ തിയറ്ററുകളില്‍ മല്‍സരത്തിന്റെ പൊടിപാറും. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവരോട് പോരാടാന്‍ രജനീകാന്തും കൂടി എത്തുന്നതോടെ തിയറ്ററുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാകും.
ഏപ്രില്‍ പത്തു മുതലാണ് ചിത്രങ്ങളുടെ റിലീസ് തുടങ്ങുന്നത്. ദിലീപ് നായകനാകുന്ന റാഫി ചിത്രമായ റിങ് മാസ്റ്ററാണ് ആദ്യം എത്തുക. കീര്‍ത്തിയാണ് ഈ ചിത്രത്തില്‍ ദിലീപിന്റെ നായിക. മുഴുനീള കോമഡി ചിത്രമായ റിങ്മാസ്റ്റര്‍ റാഫി
ഒറ്റയ്ക്കു ചെയ്യുന്ന ആദ്യചിത്രമാണ്. പട്ടികളെ പരിശീലിപ്പിക്കുന്ന ആളായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. ആഷിഖ് അബുവും മമ്മൂട്ടിയും കൂടി ഒന്നിക്കുന്ന ഗാങ്സ്റ്റര്‍ ഏപ്രില്‍ 11ന് റിലീസ് ചെയ്യും. ഡാഡി കൂളിനു ശേഷം ആഷിക് മമ്മൂട്ടിയെ
നായകനാക്കുന്ന ചിത്രമാണിത്.
റീമയാണ് ചിത്രത്തിലെ നായിക. പേരുപോലെ തന്നെ ആക്ഷന്‍ ചിത്രമാണിത്. ഗാങ്‌സ്റ്ററിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. സെവന്‍ത് ഡേ ആണ് തുടര്‍ന്ന് റിലീസ് ചെയ്യുന്ന ചിത്രം. പൃഥ്വിരാജ് പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രം
കൊലപാതക അന്വേഷണമാണ്. ക്രിസ്മസില്‍ തുടങ്ങി ന്യൂയറില്‍ എത്തുന്ന ഏഴുദിവസത്തെ അന്വേഷണം. ഈ ചിത്രങ്ങളൊക്കെയുണ്ടെങ്കിലും ഏറ്റവും അധികം തിയറ്ററില്‍ റിലീസ ചെയ്യുക രജനീകാന്തിന്റെ കൊച്ചടയാനാരിക്കും. രജനീകാന്ത്
ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ മകള്‍ സൗന്ദര്യയാണ് സംവിധാനം ചെയ്യുന്നത്. ദീപിക പദുകോണ്‍ ആണ് നായിക.
No comments:
Post a Comment