വിഷുവിന് ഗംഭീര സിനിമാ വിരുന്നാണ് കാത്തിരിക്കുന്നത്. മമ്മൂട്ടി - ആഷിക് അബു ടീമിന്‍റെ ഗ്യാംഗ്സ്റ്റര്‍ ഏപ്രില്‍ 11ന് റിലീസാകുന്നുണ്ട്. ഈ വിഷുക്കാലത്ത് ഏവരും കാത്തിരിക്കുന്ന സിനിമ എന്ന് ഗ്യാംഗ്സ്റ്ററിനെ വിശേഷിപ്പിക്കാം. എന്നാല്‍
ഗ്യാംഗ്സ്റ്ററിന് വിജയത്തിലേക്കുള്ള പാത അത്ര എളുപ്പമാണോ?
കോമഡി മസാല ചിത്രം ‘റിംഗ് മാസ്റ്റര്‍’ പ്രദര്‍ശനത്തിനെത്തും. ചിരിയുടെ രാജാവായ റാഫി സംവിധാനം ചെയ്യുന്ന ഈ സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയപ്രതീക്ഷകളില്‍ ഒന്നാണ്. കീര്‍ത്തി സുരേഷാണ് നായിക.
ദിലീപ് മാത്രമല്ല, വിഷു പിടിക്കാന്‍ പൃഥ്വിരാജും വരുന്നുണ്ട്.
പൊലീസ് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട ഡേവിഡ് ഏബ്രഹാം എന്ന 42കാരനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് സെവന്‍ത് ഡേ. നവാഗതനായ ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ഏപ്രില്‍ 12ന് റിലീസാകും. ജനനി അയ്യരാണ്
നായിക.
മമ്മൂട്ടിയെ വിഷുവിന് എതിര്‍ക്കാന്‍ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ തന്നെ രംഗത്തുണ്ടാകും എന്നതാണ് കൌതുകകരമായ ഒരു വസ്തുത. ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബാംഗ്ലൂര്‍ ഡെയ്സ്’
വിഷുവിന് പ്രദര്‍ശനത്തിനെത്തും. അഞ്ജലി മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിഷു റിലീസായി വണ്‍ ബൈ ടു പ്രദര്‍ശനത്തും. ഫഹദ് ഫാസില്‍ പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന സിനിമയില്‍ മുരളി ഗോപി, ഹണി റോസ്, അഭിനയ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മുരളി ഗോപിയും ഹണി റോസും തമ്മിലുള്ള
ലിപ്‌ലോക്ക് ചുംബനരംഗങ്ങള്‍ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും.
ജയമോഹന്‍ തിരക്കഥയെഴുതുന്ന ഈ സിനിമയിലാണ് ഫഹദ് ഫാസില്‍ ആദ്യമായി പൊലീസ് റോള്‍ ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. ഫഹദ് ഫാസിലിന്‍റെ തന്നെ ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയും വിഷു റിലീസാണ്.
കുഞ്ചാക്കോ ബോബനും ഇത്തവണ വിഷുച്ചിത്രമുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പോളിടെക്നിക്’. ഭാവനയാണ് ഈ സിനിമയിലെ നായിക.
No comments:
Post a Comment