കൈരളി, പീപ്പിള്‍ ചാനലുകള്‍ക്കും എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിനുമെതിരേ അമൃതാനന്ദമയി മഠം നിയമനടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് പ്രസ്ക്ലബ് ഓഫ് ഇന്ത്യ രംഗത്ത്. അമൃതാനന്ദമയി മഠത്തിനെതിരേ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗെയ്ല് ട്രെഡ്വെലിന്റെ അഭിമുഖമാണ് വിവാദമായത്. അമൃതാനന്ദമയിക്കെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അമൃതാനന്ദമയിയുടെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ഗെയ്ല് നടത്തിയത്.
അസഹിഷ്ണുതയാണ് മാധ്യമങ്ങള്‍ക്കെതിരായ ഈ നീക്കത്തിനു പിന്നിലെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് കെ സഹായ് കുറ്റപ്പെടുത്തി. അമൃതാനന്ദമയി മഠത്തിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയാണ്. നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനത്തില്‍ ഇടപെടുന്ന നടപടിയുമാണ്. മറ്റു സ്ഥാപനങ്ങളെ മാനിക്കാന്‍ സാമുദായിക സ്ഥാപനം തയാറാകണം.
No comments:
Post a Comment