സസ്‌പെന്‍സ് നിറച്ച് 'മിസ്റ്റര്‍ ഫ്രോഡ്'
ഗ്രാന്‍ഡ് മാസ്റ്ററിനു ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിലെ ലൊക്കേഷനിലേയ്ക്ക് മിസ്റ്റര്‍ ഫ്രോഡിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ ലിനന്‍ ഷര്‍ട്ടും പാന്റ്‌സുമണിഞ്ഞ് നര കയറിയ മുടിയും മുഖത്ത് കുറ്റിത്താടിയുമായി മോഹന്‍ലാല്‍ എത്തി.
ഒരു പുരാതന കോവിലകവുമായി ബന്ധപ്പെട്ടാണ് മിസ്റ്റര്‍ ഫ്രോഡിന്റെ കഥ വികസിക്കുന്നത്. സമ്പത്തും പ്രതാപവും നിറഞ്ഞ കോവിലകത്ത് ഗൗരവമേറിയ ഒരു പ്രശ്‌നം ഉടലെടുക്കുന്നു. അതു പരിഹരിക്കുവാന്‍ അവര്‍ക്കാകാതെ വന്നപ്പോള്‍ ഡല്‍ഹിയില്‍ നിന്നും ഒരു അതിഥിയെത്തുന്നു. അയാള്‍ക്കൊപ്പം രണ്ടുപേര്‍ കൂടി എത്തിയതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി.
സായ്കുമാര്‍, ദേവന്‍, സിദ്ദിക്ക്, ശ്രീരാമന്‍, കലാശാല ബാബു, സുരേഷ് കൃഷ്ണ, പി.ബാലചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാഹുല്‍ മാധവ്, രാജീവ് (പാപ്പീ അപ്പച്ചാ ഫെയിം), മിയ, പല്ലവി പുരോഹിത് തുടങ്ങി വലിയൊരു താരനിര തന്നെ മിസ്റ്റര്‍ ഫ്രോഡിന്റെ ലൊക്കേഷനിലുണ്ട്. ബോളിവുഡ് താരം മഞ്ജരി ഫാദ്‌നിസും ചിത്രത്തിലെ നായികമാരിലൊരാളായി എത്തുന്നു. രാമവര്‍മ്മ എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത തമിഴ് നടന്‍ വിജയകുമാറാണ്.
എ.വി.എ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി.അനൂപ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തന്നെയാണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റിങ്: മനോജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. മേക്കപ്പ്: പ്രദീപ് രംഗന്‍. വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍. ചീഫ്.അസോ.ഡയറക്ടര്‍ : ജയിന്‍ കൃഷ്ണ. പ്രൊഡ.കണ്‍ട്രോളര്‍: അരോമ മോഹന്‍. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.
കൊച്ചി, ഒറ്റപ്പാലം, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മിസ്റ്റര്‍ ഫ്രോഡ് മാക്‌സ് ലാബ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
No comments:
Post a Comment