എം.എ ബേബിക്ക് വോട്ടുപിടിക്കാന്‍ മുകേഷും
കൊല്ലത്തെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം.എം ബേബിക്കു വേണ്ടി സുഹൃത്തും സിനിമാ താരവുമായ മുകേഷും പ്രചരണത്തിനിറങ്ങി. ബേബിയുമായുള്ള സൗഹൃദം പങ്കവെച്ചു കൊണ്ടായിരുന്നു മുകേഷിന്റെ പര്യടനം. എം.എ ബേബിയുടെ
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും മുകേഷ് നിര്‍വഹിച്ചു.
കാമ്പസ് കാലഘട്ടത്തിലെ സുഹൃത്തായ എം.എ ബേബിക്കു വോട്ടുപിടിക്കാന് വേണ്ടിയായിരുന്നു മുകേഷ് പ്രചരണത്തിനിറങ്ങിയത്. തുറന്ന ജീപ്പില്‍ നാട്ടുകാരെ അഭിവാദ്യം ചെയ്തു കൊണ്ട് മുകേഷ് എത്തിയതോടെ പ്രവര്‍ത്തകരും ആവേശത്തിലായി.
എം.എ ബേബിയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഓര്‍മകളും മുകേഷ് പങ്കു വെച്ചു. ഇതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനോടുള്ള സ്നേഹവും മുകേഷ് മറച്ചു വെച്ചില്ല. എന്നാല്‍ പ്രേമചന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥയില്‍
വിഷമമുണ്ടെന്നും മുകേഷ് പറഞ്ഞു. ചടങ്ങില്‍ എം.എ ബേബിയുടെ വെബ്സൈറ്റും മുകേഷ് ഉദ്ഘാടനം ചെയ്തു. പി രാജേന്ദ്രനടക്കമുള്ള സി.പി.എം നേതാക്കളും മുകേഷിനൊപ്പമുണ്ടായിരുന്നു.
No comments:
Post a Comment