Gallery

Gallery

Friday, March 28, 2014

രഞ്ജിത്തും രണ്‍‌ജി പണിക്കരും ഒന്നിച്ചു, നായകന്‍ മമ്മൂട്ടി!

രഞ്ജിത്തും രണ്‍‌ജി പണിക്കരും ഒന്നിച്ചു, നായകന്‍ മമ്മൂട്ടി!

മമ്മൂട്ടിയെ നായകനാക്കി കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട് രഞ്ജിത്തും രണ്‍ജി പണിക്കരും. അതില്‍ കൈയൊപ്പ്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍, വല്യേട്ടന്‍, ബാവുട്ടിയുടെ നാമത്തില്‍ തുടങ്ങിയ സിനിമകള്‍ രഞ്ജിത്തിന്‍റെ ഭാവനയില്‍ ഉണ്ടായതാണ്. ദി കിംഗ്, രൌദ്രം, ദുബായ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങളാണ് രണ്‍ജി പണിക്കര്‍ മമ്മൂട്ടിക്ക് സമ്മാനിച്ചത്.

എന്തായാലും ഇപ്പോള്‍ രഞ്ജിത്തും രണ്‍ജി പണിക്കരും ഒന്നിച്ചപ്പോഴും നായകന്‍ മമ്മൂട്ടിയാണ്. രഞ്ജിത് നിര്‍മ്മിക്കുന്ന ‘മുന്നറിയിപ്പ്’ എന്ന മമ്മൂട്ടി സിനിമയിലാണ് രണ്‍ജി പണിക്കരും സഹകരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ മോഹന്‍‌ദാസ് എന്ന കഥാപാത്രമായാണ് രണ്‍ജി പണിക്കര്‍ അഭിനയിക്കുന്നത്.

“തകര്‍പ്പന്‍ ഡയലോഗുകള്‍ തന്ന് എല്ലാവരെയും വിഷമിപ്പിക്കുന്ന ആളല്ലേ? ഇതൊരു ശിക്ഷയാണ്” - ഡയലോഗ് പഠിച്ച് കഷ്ടപ്പെടുന്ന രണ്‍ജി പണിക്കരെ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ മമ്മൂട്ടി പലപ്പോഴും കളിയാക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ആര്‍ ഉണ്ണിയുടെ തിരക്കഥയില്‍ വേണുവാണ് ‘മുന്നറിയിപ്പ്’ സംവിധാനം ചെയ്യുന്നത്.

No comments:

Post a Comment

gallery

Gallery