തട്ടത്തിന്‍ മറയത്ത് തെലുങ്കിലേക്ക്
റീമേക്ക് ചെയ്യപ്പെടുന്ന മലയാള ചിത്രങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടി. വിനോദിന്റെയും ആയിഷയുടേയും പ്രണയകഥ പറഞ്ഞ തട്ടത്തിന്‍ മറയത്താണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. പ്രശസ്ത തെലുങ്ക് താരം
എം.എസ് നാരായണയുടെ മകള്‍ ശശികിരണ്‍ ആണ് തട്ടത്തിന്‍ മറയത്ത് ടോളിവുഡിലൊരുക്കുന്നത്. പുതുമുഖങ്ങളായ ദിലീപ്, പ്രിയാ ഗോര്‍ എന്നിവരാണ് തെലുങ്കിലെ വിനോദിനെയും ആയിഷയേയും അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചില
ഭാഗങ്ങള്‍ കേരളത്തിലും ഷൂട്ട് ചെയ്തിട്ടുണ്ട്. മലയാളത്തിന് സംഗീതം നല്‍കിയ ഷാന്‍ റഹ്മാന്‍ തന്നെയായിരിക്കും തെലുങ്കിനും ഈണം പകരുന്നത്. രമ്യ നമ്പീശനും ചിത്രത്തില്‍ പാടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2012ല്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നിവിന്‍ പോളിയും ഇഷ തല്‍വാറുമായിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു സംവിധാനം. വിനീതിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ഏറെ
നാളുകള്‍ക്ക് ശേഷം മലയാളത്തിലിറങ്ങിയ പ്രണയ ചിത്രം കൂടിയായിരുന്നു തട്ടത്തിന്‍ മറയത്ത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ രണ്ടും കയ്യുംനീട്ടി ഈ ചിത്രത്തെ സ്വീകരിച്ചു. ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു.
No comments:
Post a Comment