Gallery

Gallery

Tuesday, March 25, 2014

അന്തിക്കാട്- ലാല്‍- ര്ഞ്ജന്‍ പ്രമോദ് ഒന്നിക്കുന്നു




അന്തിക്കാട്- ലാല്‍- ര്ഞ്ജന്‍ പ്രമോദ് ഒന്നിക്കുന്നു

സത്യന്‍ അന്തിക്കാടും രഞ്ജന്‍ പ്രമോദും ഒന്നിച്ചപ്പോള്‍ മലയാളിക്കു ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത രണ്ട് ഹിറ്റ് ചിത്രങ്ങളായിരുന്നു. അച്ചുവിന്റെ അമ്മയും മനസ്സിനക്കരെയും. രഞ്ജനും മോഹന്‍ലാലും ഒന്നിച്ചപ്പോള്‍ എത്തിയ നരനും വന്‍

ഹിറ്റ്. ഈ മൂന്നുപേരും ഒന്നിക്കുമ്പോഴോ? അതെ ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രത്തിനു വേണ്ടി തിരക്കഥ എഴുതുകയാണ് രഞ്ജനിപ്പോള്‍.

സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംവിധാനം തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ച ര്ഞ്ജന്‍ ഇനി മറ്റുള്ളവര്‍ക്കു വേണ്ടി തിരക്കഥയെഴുകുകയാണ്. സത്യന്‍ അന്തിക്കാടിനും ജോഷിക്കും

വേണ്ടിയാണ് രഞ്ജന്‍ തിരക്കഥ എഴുതുന്നത്. സ്ത്യന്‍ ചിത്രത്തില്‍ ലാലും ജോഷി ചിത്രത്തില്‍ മമ്മൂട്ടിയും നായകരാകും. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം സന്ത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍

നായികയാകും എന്നാണു പറഞ്ഞിരുന്നതെങ്കിലും സത്യന്‍ അന്തിക്കാട് തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്.

ആശിര്‍വാദ് നിര്‍മിക്കുന്ന ചിത്രം പൂര്‍ണമായും കുടുംബചിത്രമാണ്. ലാലും സത്യനും ഒടുവില്‍ ചെയ്ത സ്‌നേഹവീട് വന്‍ പരാജയമായിരുന്നു. ഇതില്‍ സത്യന്‍ തന്നെയായിരുന്നു കഥയും തിരക്കഥയും എഴുയിരുന്നത്. എന്നാല്‍ തല്‍ക്കാലം തിരക്കഥ

എഴുതേണ്ടതില്ല എന്നതാണ് സ്ത്യന്റെ തീരുമാനം. അങ്ങനെയാണ് ഇഖ്ബാല്‍ കുറ്റിപ്പുറവുമായി ചേര്‍ന്ന് ഒരു ഇന്ത്യന്‍ പ്രണയകഥ ഒരുക്കിയത്. ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. ലാല്‍ ചിത്രത്തില്‍ നായികയെ തീരുമാനിച്ചിട്ടില്ല. സത്യന്റെ

പതിവു താരങ്ങളെല്ലാം ഈ ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.



No comments:

Post a Comment

gallery

Gallery