നടന്‍ മുകേഷിനെതിരെ കോണ്‍ഗ്രസുകാരുടെ പരാതി
കൊല്ലം: നടന്‍ മുകേഷിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പാരതി നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎ ബേബിയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം മുകേഷ് പ്രചാരണത്തിനിറങ്ങിയിരുന്നു. ഗതാഗതം തടസപ്പെടുത്തിയാണ് മുകേഷ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയരിയ്ക്കുന്നത്. പുനലൂര്‍ പൊലീസ് സ്റ്റേഷനിലാണ് മുകേഷിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരിയ്ക്കുന്നത്.
എല്‍ഡിഎഫ് പ്രചാരണത്തിനായി ഇറങ്ങിയാ താരങ്ങളില്‍ പ്രമുഖനാണ് മുകേഷ്. മുകേഷ് പങ്കെടുത്ത പ്രചാരണ പരിപാടിയ്ക്ക് ഒട്ടേറെപ്പേരാണ് പങ്കെടുത്തത്. നര്‍മ്മം കലര്‍ന്ന പ്രസംസത്തിലൂടെ സദസ്സിനെ കൈയ്യിലെടുക്കാന്‍ മുകേഷിന് കഴിഞ്ഞു. ജോസഫ് ഗ്രൂപ്പിനെ കണ്ടിട്ടില്ലാത്ത കൊല്ലം കാരും ആര്‍എസ്പി വിഭാഗത്തെ കണ്ടിട്ടില്ലാത്ത തൊടുപുഴക്കാരും കണ്ടുമുട്ടുന്നതിനെപ്പറ്റി മുകേഷ് പറഞ്ഞ് കഥ പ്രവര്‍ത്തകരെ ചിരിപ്പിച്ചു.
നടന്‍ മുകേഷിനെതിരെ കോണ്‍ഗ്രസുകാരുടെ പരാതി
സിനിമാ താരം പങ്കെടുക്കുന്ന പ്രചാരണ പരിപാടിയായതിനാല്‍ തന്നെ പലയിടത്തും വന്‍ തിരക്കായിരുന്നു. കൊല്ലം മണ്ഡലത്തില്‍ മത്സരിയ്ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎ ബേബിയ്ക്ക് വേണ്ടി വോട്ട് തേടിയാണ് കൊല്ലത്ത് കാരന്‍ കൂടിയായ മുകേഷ് എത്തിയത്.
No comments:
Post a Comment