Gallery

Gallery

Monday, March 31, 2014

തരൂരിനെന്താ നിയമം ബാധകമല്ലേ...?

തരൂരിനെന്താ നിയമം ബാധകമല്ലേ...?

തിരുവനന്തപുരം: ശശി തരൂര്‍ എംപിയായിരിക്കാം, കേന്ദ്ര മന്ത്രിയായിരിക്കാം, ഐക്യരാഷ്ടസഭയുടെ പഴയ അണ്ടര്‍ സെക്രട്ടറി ആയിരിക്കാം. എന്നാലെന്താ നിയമം പാലിക്കാന്‍ പാടില്ലെന്നുണ്ടോ. നിയമം തെറ്റിക്കുന്നത് കണ്ടാല്‍ അത് ചോദ്യം ചെയ്യാന്‍ ഉത്തരവാദിത്തമുള്ള ഒരാള്‍ നിയമ ലംഘനത്തിന് കൂട്ടുനിന്നാലോ...?

ഹെല്‍മെറ്റ് വക്കാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന ഒരാളുടെ പിന്നില്‍ കയറിയിരുന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിയമ ലംഘനമാണോ എന്നാണ് ചോദ്യം. ആണെങ്കില്‍ ശശി തരൂര്‍ പരസ്യമായി നിയമം ലംഘിച്ചിരിക്കുന്നു. അത്രമാത്രം കൊണ്ട് പ്രശ്‌നം തീരുന്നില്ല. താന്‍ നിയമം ലംഘിച്ച് വാഹനമോടിക്കുന്ന ഒരാളുടെ പിറകിലിരുന്ന് പ്രചാരണത്തിനിറങ്ങിയ കാര്യം ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട് തരൂര്‍.

' പര്യടനം സ്‌കൂട്ടറില്‍. പക്ഷേ ഇതൊരു റെസിഡന്‍ഷ്യല്‍ ഏരിയയാണ്. മെയിന്‍ റോഡ് അല്ല. എന്നിരുന്നാലും ഹെല്‍മെറ്റ് ഇല്ലാതെയാണ് യാത്ര. എപ്പോഴും സുരക്ഷക്ക് മുന്‍ഗണന നല്‍കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് തിരക്കുള്ള റോഡുകളില്‍' ഏതാണ്ട് ഇങ്ങനെയാണ് ശശി തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്കുള്ള റോഡ് ആയാലും, തിരക്കില്ലാത്ത റോഡ് ആയാലും നിയമത്തിന് വ്യത്യാസമുണ്ടോ...? എന്താലായും സംഭവം ഫേസ്ബുക്കില്‍ അത്യാവശ്യം ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. തരൂരന്റെ പോസ്റ്റിന് താഴെ തന്നെ വിമര്‍ശനം ഉന്നയിച്ചുള്ള കമന്റുകളാണ് അധികവും.

No comments:

Post a Comment

gallery

Gallery