Gallery

Gallery

Monday, March 31, 2014

salt n pepper tamil movie

സാള്‍ട്ട് ആന്റ് പെപ്പറിന് ഇനി തമിഴ് രുചി


മലയാളികളുടെ രുചിഭേദങ്ങള്‍ മനസ്സിലാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍. വ്യത്യസ്തമായ അവതരണ രീതികൊണ്ട് ശ്രദ്ധിക്കപ്പെട്ട സാള്‍ട്ട് ആന്റ് പെപ്പറും തമിഴിലേക്ക്. ഉന്‍ സമയല്‍ അറയില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും പ്രകാശ് രാജാണ്.

 ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച വേഷം ചെയ്യുന്നതും പ്രകാശ് രാജ് തന്നെ. തമിഴില്‍ മാത്രമല്ല ചിത്രത്തിന്റെ തെലുങ്ക്, കന്നഡ പതിപ്പുകളും പ്രകാശ് രാജ് തന്നെ ഒരുക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. സ്‌നേഹയാണ് ശ്വേത മേനോന്‍ അവതരിപ്പിച്ച വേഷം ചെയ്യുന്നത്. എസ് പി ബാലസുബ്രഹ്മണ്യം അച്യുത് കുമാര്‍, റെജിന എന്നിവരാണ് മറ്റ് താരങ്ങള്‍. മലയാളത്തില്‍ ആസിഫ് അലി, മൈഥിലി, ബാബുരാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നത്.

 ഇളയരാജുടേതാണ് സംഗീതം. പ്രീത ഛായാഗ്രഹണം നിര്‍വഹിക്കുന്നു. തമിഴ് രുചിയലും ഭാവത്തിലും സാള്‍ട്ട് ആന്റ് പെപ്പര്‍ തമിഴകത്തെത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് മറ്റൊരു മനോഹര രുചിയാണ്.

No comments:

Post a Comment

gallery

Gallery